മെൽബണിൽ "കലാസന്ധ്യ 2018’ 21 ന്
Saturday, April 14, 2018 6:34 PM IST
മെൽബണ്‍: മെൽബണ്‍ നോർത്തിലെ ഏറ്റവും വലിയ മലയാളി സംഗമമായ എന്‍റെ കേരളം അവതരിപ്പിക്കുന്ന "കലാസന്ധ്യ 2018’ ഏപ്രിൽ 21 നു (ശനി) വൈകുന്നേരം 6.30 മുതൽ ബ്രോഡ്മെഡോസ് പെനോല കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.

ഹ്യൂം സിറ്റി കൗണ്‍സിൽ മേയർ ജിയോഫ് പോർട്ടർ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. തുടർന്നു ഇൻസ്ട്രുമെന്‍റ് ഫ്യൂഷൻ, മിമിക്രി, ബോളിവുഡ് ഡാൻസുകൾ, ബെൻഡിഗൊ ചെന്പടയുടെ ചെണ്ടമേളം, ഷെപ്പാർട്ടൻ ഓസം ഗൈസിന്‍റെ ഡാൻസ്, ബ്രസീലിയൻ ഡാൻസ് ആൻഡ് ഡ്രംസ് തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും. തിരുവാതിര തിയറ്റേഴ്സിന്‍റെ "മാനിഷാദ’ എന്ന നാടകവും തുടർന്നു സ്വാദിഷ്ടമായ സൗത്ത് ഇന്ത്യൻ രുചികൂട്ടുമായി വിഭവ സമൃദ്ധമായ ഡിന്നറും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: ജോസ് 0423 860 204, അഷ്റഫ് 0469 824 716, ജെസു 0425 185 050, ആൽഫ്രഡ് 0432 176 871.

റിപ്പോർട്ട്: പോൾ സെബാസ്റ്റ്യൻ