യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ വാ​ട്ട്സ് ആ​പ്പി​ന് പി​ടി​വീ​ഴു​ന്നു
Monday, April 16, 2018 11:32 PM IST
ബ​ർ​ലി​ൻ: യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ വാ​ട്ട്സ് ആ​പ്പി​ന് നി​യ​ന്ത്ര​ണം വ​രു​ന്നു. യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ പു​തി​യ ഡേ​റ്റാ സം​ര​ക്ഷ​ണ ച​ട്ട​ങ്ങ​ൾ അ​നു​സ​രി​ച്ച് 16 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ വാ​ട്ട്സ്ആ​പ്പ് ഉ​പ​യോ​ഗ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കാ​നാ​ണ് പു​തി​യ തീ​രു​മാ​നം. ഇ​തി​നാ​യി ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ കൂ​ടി അ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി ച​ട്ടം പു​ന​രാ​വി​ഷ്ക്ക​രി​യ്ക്കാ​നാ​ണ് പ​ദ്ധ​തി.

ഫേ​സ്ബു​ക്ക് പോ​ലെ സോ​ഷ്യ​ൽ മീ​ഡി​യ​യും വാ​ട്ട്സ് ആ​പ്പു​ക​ൾ 16 ൽ ​താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ ജീ​വി​ത​ത്തെ വ​ഴി​തെ​റ്റി​യ്ക്കും എ​ന്ന പ​ഠ​ന​മാ​ണ് ഇ​ത്ത​ര​മൊ​രു നി​യ​ന്ത്ര​ണ നീ​ക്ക​ത്തി​ന്‍റെ പി​ന്നി​ൽ. വ​രാ​നി​രി​ക്കു​ന്ന യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ ഡാ​റ്റ പ്രൊ​ട്ട​ക്ഷ​ൻ റെ​ഗു​ലേ​ഷ​ൻ ( ജിഡിപിആർ) നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​യ​മം ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​മെ​ന്നാ​ണ് ഇ​യു വൃ​ത്ത​ങ്ങ​ൾ സൂ​ചി​പ്പി​യ്ക്കു​ന്ന​ത്. വാ​ട്ട്സ് ആ​പ്പ് വാ​ർ​ത്താ സേ​വ​ന​ത്തി​ന് കു​റ​ഞ്ഞ പ്രാ​യം 16 ആ​യി നി​ശ്ച​യി​ച്ചേ​ക്കും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ