ബ​ർ​ലി​നി​ലെ ഡി​വൈ​ൻ മേ​ഴ്സി ധ്യാ​ന​കേ​ന്ദ്രം ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Tuesday, April 17, 2018 11:03 PM IST
ബ​ർ​ലി​ൻ: ബ​ർ​ലി​നി​ലെ ഡി​വൈ​ൻ മേ​ഴ്സി ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഏ​പ്രി​ൽ എ​ട്ടി​ന് ദൈ​വ​ക​രു​ണ​യു​ടെ തി​രു​നാ​ൾ സ​മു​ചി​ത​മാ​യി ആ​ഘോ​ഷി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യി ക​രു​ണ​യു​ടെ തി​രു​മ​ണി​ക്കൂ​റും തു​ട​ർ​ന്ന് ന​ട​ന്ന തി​രു​നാ​ൾ സ​മൂ​ഹ​ബ​ലി​യി​ൽ ജ​ർ​മ​നി​യി​ലെ പേ​പ്പ​ൽ സ്ഥാ​ന​പ​തി ആ​ർ​ച്ചു​ബി​ഷ​പ്പ് ഡോ. ​നി​ക്കോ​ള എ​റ്റി​യ​റോ​വി​ച്ച് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.

ദൈ​വ​ക​രു​ണ ദൈ​വ​സ്നേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​മാ​യ ഭാ​വ​മാ​ണെ​ന്നും ദൈ​വ​ക​രു​ണ​യി​ൽ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​രും നി​രാ​ശ​രാ​കി​ല്ലെ​ന്നും ദി​വ്യ​ബ​ലി​യി​ൽ സ​ന്ദേ​ശം ന​ൽ​കി​യ പേ​പ്പ​ൽ സ്ഥാ​ന​പ​തി ഓ​ർ​മ്മ​പ്പെ​ടു​ത്തി. ദി​വ്യ​ബ​ലി​യ്ക്കു​ശേ​ഷം ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ സ്നേ​ഹ​വി​രു​ന്ന് ന​ൽ​കി. എ​ഴു​പ​തി​ലേ​റെ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തെ​ന്ന് ധ്യാ​ധ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ.​ടോം മു​ള​ഞ്ഞ​നാ​നി വി​സി അ​റി​യി​ച്ചു.

ഭാ​ര​ത​ത്തി​ന​ക​ത്തും പു​റ​ത്തും ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ളും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ന​ട​ത്തു​ന്ന വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ സെ​ന്‍റ് ജോ​സ​ഫ്സ് പ്രോ​വി​ൻ​സാ​ണ് 2006ൽ ​ബ​ർ​ലി​ൻ അ​തി​രൂ​പ​ത​യു​ടെ അ​ഭ്യ​ർ​ത്ഥ​ന​പ്ര​കാ​രം ബ​ർ​ലി​ൻ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള സെ​ന്‍റ് ക്ളെ​മെ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ധ്യാ​ന​കേ​ന്ദ്രം ആ​രം​ഭി​യ്ക്കു​ന്ന​ത്.

ദി​വ​സേ​ന ഉ​ച്ച​യ്ക്ക് ഒ​ന്നി​നും വൈ​കി​ട്ട് ഏ​ഴി​നും ഇ​വി​ടെ ദി​വ്യ​ബ​ലി അ​ർ​പ്പി​യ്ക്കു​ന്നു​ണ്ട്. ദി​വ​സം മു​ഴു​വ​ൻ കു​ന്പ​സാ​ര​ത്തി​നും കൗ​ണ്‍​സി​ലി​ങ്ങി​നും സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദി​വ്യ​ബ​ലി​യ്ക്കും നി​ത്യാ​രാ​ധ​ന​യ്ക്കും മ​റ്റു ശു​ശ്രൂ​ഷ​ക​ൾ​ക്കു​മാ​യി പ്രാ​യ​ഭേ​ദ​മെ​ന്യേ ദി​വ​സേ​ന ഇ​രു​നൂ​റി​ല​ധി​കം ആ​ളു​ക​ൾ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. ആ​ഴ്ചാ​വ​സാ​ന​ത്തി​ൽ ഇ​ത്ത​ര​ക്കാ​രു​ടെ എ​ണ്ണം അ​ഞ്ഞൂ​റോ​ളം വ​രും. തി​രു​നാ​ളു​ക​ളി​ലും പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളി​ലും ഒ​രു വ​ലി​യ വി​ശ്വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സാ​ന്നി​ദ്ധ്യം ഇ​വി​ടെ അ​നു​ഭ​പ്പെ​ടു​ന്നു​ണ്ട്.

മാ​സാ​ദ്യ ശ​നി​യാ​ഴ്ച​യി​ൽ വൈ​കി​ട്ട് 7.30 മു​ത​ൽ രാ​ത്രി ജാ​ഗ​ര​ണ പ്രാ​ർ​ത്ഥ​ന, മൂ​ന്നാം ഞാ​യ​റാ​ഴ്ച കു​ടും​ബ​ദി​നം, എ​ല്ലാ വ്യാ​ഴാ​ഴ്ച​യും യു​വ​ജ​ന​സ​ഖ്യ​മാ​യ ന്ധ​ഫി​യാ​ത്ത്ന്ധ​ന്‍റെ പ്രാ​ർ​ത്ഥ​നാ സ​മ്മേ​ള​ന​വും, യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള കു​ർ​ബാ​ന​യും തു​ട​ങ്ങി​യ വ്യ​ത്യ​സ്ത ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ ക​ഴി​ഞ്ഞ 12 വ​ർ​ഷ​മാ​യി വി​ൻ​സെ​ൻ​ഷ്യ​ർ വൈ​ദി​ക​ർ ദൈ​വ​ജ​ന​ത്തെ വി​ശ്വാ​സ തീ​ക്ഷ​ണ​ത​യി​ൽ ന​യി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി 2017 മാ​ർ​ച്ച് മു​ത​ൽ 40 ആ​ളു​ക​ൾ​ക്ക് താ​മ​സി​ച്ച് ധ്യാ​നി​ക്കാ​ൻ സെ​ന്‍റ് വി​ൻ​സെ​ൻ​സ് ഹൗ​സ് എ​ന്നൊ​രു കേ​ന്ദ്രം​കൂ​ടി ഇ​വി​ടെ പ്ര​വ​ർ​ത്തി​യ്ക്കു​ന്നു​ണ്ട്.​ഇ​വി​ടെ വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ലാ​യി വി​വി​ധ ധ്യാ​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. എ​ല്ലാ ശു​ശ്രൂ​ഷ​ക​ളും ജ​ർ​മ​ൻ ഭാ​ഷ​യി​ലാ​ണെ​ങ്കി​ലും അ​ന്ത​ർ​ദ്ദേ​ശീ​യ സ​മൂ​ഹ​ത്തെ ക​ണ​ക്കി​ലെ​ടു​ത്ത് വ​ച​ന​പ്ര​ഘോ​ഷ​ണം ജ​ർ​മ​ൻ പ​രി​ഭാ​ഷ​യോ​ട ഇം​ഗ്ളീ​ഷി​ലും ന​ട​ത്തു​ന്നു.

മാ​സ​ത്തി​ലെ നാ​ലാ​മ​ത്തെ ഞാ​യ​റാ​ഴ്ച​യി​ൽ രാ​വി​ലെ 10.30 മു​ത​ൽ മ​ല​യാ​ള​ത്തി​ൽ ദി​വ്യ​ബ​ലി​യും വ​ച​ന​ശു​ശ്രൂ​ഷ​യും ന​ട​ത്തി​വ​രു​ന്നു. എ​ല്ലാ വ​ർ​ഷ​വും പെ​ന്ത​ക്കു​സ്താ തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന അ​ഞ്ചു ദി​വ​സ​ത്തെ ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഈ ​വ​ർ​ഷം മെ​യ് 17 മു​ത​ൽ 21 വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​യ്ക്കു​ന്ന​ത്.

ഫാ.​തോ​മ​സ് ഒൗ​സേ​പ്പ​റ​ന്പി​ൽ ആ​ശ്ര​മ സു​പ്പീ​രി​യ​റും, ഫാ.​ടോം മു​ള​ഞ്ഞ​നാ​നി ധ്യാ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റും, ഫാ.​കു​ര്യ​ൻ പെ​രു​വേ​ലി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റു​മാ​യി ഇ​വി​ടെ സേ​വ​നം ചെ​യ്യു​ന്നു.​ബ​ർ​ലി​ൻ സ​ന്ദ​ർ​ശി​യ്ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ഗ​സ്റ്റ്ഹൗ​സ് സൗ​ക​ര്യ​വും ഇ​വി​ടെ ല​ഭ്യ​മാ​ണ്.

വി​വ​ര​ങ്ങ​ൾ​ക്ക്:

St.Clemens Kirche, tSresemannstrasse 66, 10963 Berlin. Tel: 030 26367698, Mob:0049 17656981646.website:www.st-clemens-berlin.de

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ