യൂ​റോ​പ്യ​ൻ പ​ര്യ​ട​നം: മോ​ദി സ്വീ​ഡ​നി​ൽ
Tuesday, April 17, 2018 11:13 PM IST
സ്റ്റോ​ക്ക്ഹോം: യൂ​റോ​പ്യ​ൻ പ​ര്യ​ട​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് പ്രാ​ദേ​ശി​ക സ​മ​യം 9.30 ന് ​സ്വീ​ഡ​നി​ൽ വി​മാ​ന​മി​റ​ങ്ങി. ര​ണ്ടു​ദി​ന സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മോ​ദി​യെ സ്റ്റോ​ക്ക്ഹോ​മി​ൽ സ്വീ​ഡി​ഷ് പ്ര​ധാ​ന​മ​ന്ത്രി സ്റ്റീ​ഫ​ൻ ലോ​ഫ്വെ​ൻ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. പ്രോ​ട്ടോ​കോ​ൾ തെ​റ്റി​ച്ചാ​ണ് അ​ദ്ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ പോ​യി സ്വീ​ക​ര​ണം ന​ൽ​കി​യ​ത്. ലോ​ഫ്വ​നൊ​പ്പം മോ​ദി​യും ഒ​രേ വാ​ഹ​ന​ത്തി​ലാ​ണ് താ​മ​സ​സ്ഥ​ല​മാ​യ ഹോ​ട്ട​ലി​ലേ​ക്ക് സ​ഞ്ച​രി​ച്ച​ത്.

ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തി​നു​ള്ളി​ൽ നോ​ർ​ഡി​ക് രാ​ഷ്ട്ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തു​ന്ന ആ​ദ്യ വി​ദേ​ശ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. മു​പ്പ​തു വ​ർ​ഷ​ത്തി​നി​ടെ സ്വീ​ഡ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി. ഇ​തി​നു മു​ൻ​പ് 1988ൽ ​രാ​ജീ​വ് ഗാ​ന്ധി​യാ​ണ് അ​വ​സാ​ന​മാ​യി സ്വീ​ഡ​ൻ സ​ന്ദ​ർ​ശി​ച്ച ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ സ്വീ​ഡ​നി​ലെ കാ​ൾ പ​തി​നാ​റാ​മ​ൻ ഗു​സ്താ​വ് രാ​ജാ​വു​മാ​യും പ്ര​ധാ​ന​മ​ന്ത്രി ലോ​ഫ്വെ​നു​മാ​യും മോ​ദി ഉ​ഭ​യ​ക​ക്ഷി​ക ച​ർ​ച്ച​ക​ൾ ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം മൂ​വ​രും കൂ​ടി സൊ​ഗേ​ഴ്ക്ക മു​ത​ൽ റോ​സ​ൻ​ബാ​ഡ് വ​രെ ഉ​ല്ലാ​സ​ന​ട​ത്ത​വും ന​ട​ത്തി. ഇ​തി​നി​ടെ നി​ര​വ​ധി ധാ​ര​ണാ​പ​ത്ര​ങ്ങ​ളി​ൽ ഇ​രു​നേ​താ​ക്ക​ളും ഒ​പ്പു​വ​ച്ചു.

മോ​ദി ഉ​ച്ച​യ്ക്ക് സി​റ്റി​ഹാ​ളി​ലെ ഗോ​ൾ​ഡ​ൻ റൂ​മി​ൽ സ്വീ​ഡ​ൻ ഇ​ൻ​ഡ്യ ബി​സി​ന​സ് ഡേ​യി​ൽ പ​ങ്കെ​ടു​ത്തു. അ​വി​ടു​ത്തെ ക​ന്പ​നി സി​ഇ​ഒ​മാ​രു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. തു​ട​ർ​ന്ന് ഇ​രു​നേ​താ​ക്ക​ളും ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ത്തി​യ സം​യു​ക്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഇ​ൻ​ഡ്യ​യു​മാ​യു​ള്ള ന്ധ​ന​വീ​ക​ര​ണ പ​ങ്കാ​ളി​ത്ത​ത്തി​ന്ന്ധ സ്വീ​ഡ​ൻ 50 മി​ല്യ​ണ്‍ ക്രോ​ണോ​ർ നീ​ക്കി​വ​യ്ക്കും. സ്മാ​ർ​ട്ട് സി​റ്റി​ക​ൾ, ഗ്രീ​ൻ ടെ​ക്ക്, ഇ​ന്നൊ​വേ​ഷ​ൻ​സ് തു​ട​ങ്ങി നി​ര​വ​ധി സു​സ്ഥി​ര​മാ​യ ന്ധ​ആ​ധു​നി​ക പ​രി​ഹാ​ര​ങ്ങ​ൾ​ന്ധ എ​ന്ന​തി​ന്‍റെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ത്തി​യാ​ണ് തു​ക ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

അ​ഞ്ച് ദി​വ​സ​ത്തെ പ​ര്യ​ട​ന​ത്തി​ൽ ബ്രി​ട്ട​നെ കൂ​ടാ​തെ ജ​ർ​മ​നി​യും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ക്കും. സ്വീ​ഡ​ൻ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്നു വൈ​കി​ട്ട് 8.30ന് ​മോ​ദി ല​ണ്ട​നി​ലേ​യ്ക്കു തി​രി​യ്ക്കും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ബ്രി​ട്ട​നി​ലെ​ത്തു​ന്ന മോ​ദി അ​വി​ടെ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​മാ​യും ച​ർ​ച്ച ന​ട​ത്തും. അ​ടു​ത്ത ദി​വ​സം ല​ണ്ട​നി​ൽ ന​ട​ക്കു​ന്ന ഭാ​ര​ത് കി ​ബാ​ത്ത് പ​രി​പാ​ടി​യി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. കോ​മ​ണ്‍​വെ​ൽ​ത്ത് രാ​ജ്യ​ത്ത​ല​വന്മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ മോ​ദി പ​ങ്കെ​ടു​ക്കും. ചാ​ൻ​സ​ല​ർ അം​ഗ​ല മെ​ർ​ക്ക​ലു​മാ​യു​ള്ള ച​ർ​ച്ച ത​ന്നെ​യാ​ണ് ഏ​ക​ദി​ന ജ​ർ​മ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ലെ പ്ര​ധാ​ന പ​രി​പാ​ടി. ഈ ​മാ​സം 20നാ​ണ് മോ​ദി ജ​ർ​മ​നി​യി​ൽ എ​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ