യു​കെ മ​ല​യാ​ളി​ക​ൾ​ക്ക് വി​ഷു​ക്കൈ​നീ​ട്ട​മാ​യി വി​ഷു​നി​ലാ​വ് സം​ഗീ​ത​സ​ന്ധ്യ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Wednesday, April 18, 2018 11:44 PM IST
ല​ണ്ട​ൻ: സം​ഗീ​ത​നൃ​ത്ത സ​ന്ധ്യ അ​നു​ഭ​വി​ക്കാ​നെ​ത്തി​യ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഗം​ഭീ​ര വി​ഷു​ക്കൈ​നീ​ട്ട​മാ​യി സേ​വ​നം യു​കെ​യു​ടെ വി​ഷു​നി​ലാ​വ്. കാ​തു​ക​ൾ​ക്ക് ഇ​ന്പ​മേ​കു​ന്ന ഗാ​ന​ങ്ങ​ളും ച​ടു​ല​താ​ള​മാ​ർ​ന്ന നൃ​ത്ത​വും പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സി​നെ ആ​ഘോ​ഷ​ത്തി​ൽ ആ​റാ​ടി​ച്ചു.

വി​ഷു​വി​ന്‍റെ ആ​ഘോ​ഷ​ത്തി​ര​ക​ൾ ഒ​രു ദി​വ​സം മു​ന്പേ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സേ​വ​നം യു​കെ വി​ഷു​നി​ലാ​വ് സം​ഘ​ടി​പ്പി​ച്ച​ത്. ഗ്ലോ​സ്റ്റ​ർ മു​ഖ്യ​വേ​ദി​യാ​യി ഒ​രു​ക്കി​യ വി​ഷു​നി​ലാ​വി​ന്‍റെ ച​ട​ങ്ങു​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​ബി​ജു നി​ർ​വ​ഹി​ച്ചു. ആ​ഷ്ന അം​ബു, സാ​ജ​ൻ ക​രു​ണാ​ക​ര​ൻ, ദി​നേ​ശ് എ​ന്നി​വ​ർ ചേ​ർ​ന്ന് വി​ള​ക്ക് കൊ​ളു​ത്തി​യ​തോ​ടെ ച​ട​ങ്ങു​ക​ൾ​ക്ക് സ​മാ​രം​ഭ​മാ​യി.

യു​കെ​യി​ലെ പ്ര​മു​ഖ മോ​ർ​ട്ട്ഗേ​ജ് ഇ​ൻ​ഷു​റ​ൻ​സ് അ​ഡ്വൈ​സിം​ഗ് സ്ഥാ​പ​ന​മാ​യ ഇ​ൻ​ഫി​നി​റ്റി ഫി​നാ​ൻ​ഷ്യ​ൽ​സ് ലി​മി​റ്റ​ഡ്, മു​ത്തൂ​റ്റ് ഫി​നാ​ൻ​സ്, ഹെ​ൽ​ത്ത്കെ​യ​ർ സ്ഥാ​പ​ന​മാ​യ റോ​സ്റ്റ​ർ കെ​യ​ർ, ട്രാ​വ​ൽ ക​ന്പ​നി​യാ​യ ടൂ​ർ ഡി​സൈ​നേ​ഴ്സ്, കോ​ണ്‍​ടി​നെ​ന്‍റ​ൽ ഫൂ​ഡ്സ്, ക്രി​ഷ് മോ​ർ​ഗ​ൻ സോ​ളി​സി​റ്റേ​ർ സ് ​എ​ന്നി​വ​ർ സ്പോ​ണ്‍​സ​ർ​ഷി​പ്പ് ത​ന്ന് സ​ഹ​ക​രി​ച്ചു.

യു​കെ​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​ക​ളും ക​ലാ​സ്വാ​ദ​ക​രും ഈ ​ച​ട​ങ്ങി​ൽ പ​ങ്കു​ചേ​ർ​ന്ന​താ​ണ് പ​രി​പാ​ടി വ​ൻ വി​ജ​യ​മാ​ക്കി​ത്തീ​ർ​ത്ത​ത്. ദീ​പ​ക് യ​തീ​ദ്ര​ദാ​സ്, അ​നു ച​ന്ദ്ര , ജോ​സ് ജെ​യിം​സ്, സ്മൃ​തി സ​തീ​ഷ്, ഹെ​ല​ൻ റോ​ബ​ർ​ട്ട്, ലെ​ക്സി എ​ബ്ര​ഹാം, ജി​യ ഹ​രി​കു​മാ​ർ, ഹ​രി​കു​മാ​ർ വാ​സു​ദേ​വ​ൻ, ശ​ര​ണ്യ ആ​ന​ന്ദ്, ബി​ന്ദു സോ​മ​ൻ, ബി​നു​മോ​ൻ കു​രി​യാ​ക്കോ​സ് ഗ്ലോ​സ്റ്റ​ർ, ഡ​ര​ക് സോ​ണി, വി​നു ജോ​സ​ഫ്, ട്രീ​സ ജി​ഷ്ണു, സോ​ണി ജോ​സ​ഫ് കോ​ട്ട​പ്പ​ള്ളി, തോ​മ​സ് അ​ല​ക്സാ​ണ്ട​ർ, അ​ലീ​ന സ​ജീ​ഷ്, സ​ന്ദീ​പ് കു​മാ​ർ, ശ്രീ​കാ​ന്ത് ന​ന്പൂ​തി​രി, റെ​മ്യ പീ​റ്റ​ർ എ​ന്നി​ങ്ങ​നെ അ​നു​ഗ്ര​ഹീ​ത​രാ​യ ഗാ​യ​ക​ർ വേ​ദി​യി​ൽ രാ​ഗ​മാ​ലി​ക തീ​ർ​ത്തു. ദേ​ശി നാ​ച്ചി​ന്‍റെ ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന നൃ​ത്ത​ച്ചു​വ​ടു​ക​ൾ സ​ദ​സി​നെ അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ കീ​ഴ​ട​ക്കി.

സേ​വ​നം യു​കെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ദി​ലീ​പ് വാ​സു​ദേ​വ​ൻ ച​ട​ങ്ങി​ൽ ന​ന്ദി പ​റ​ഞ്ഞു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗ​ങ്ങ​ളോ​ടും, വോ​യ്സ് റി​ക്കോ​ർ​ഡി​ഗ് ഇ​ത്ര​യും ന​ന്നാ​യി സ്ക്രി​പ്റ്റ് എ​ഴു​തി അ​വ​ത​രി​പ്പി​ച്ച ര​ശ്മി പ്ര​കാ​ശി​നോ​ടും, സൗ​ണ്ടും വീ​ഡി​യോ പ്രെ ​മോ​യൂം ഇ​ൻ​ട്രോ​യും ചു​രു​ങ്ങി​യ സ​മ​യ​ത്തി​ന​ള്ളി​ൽ ഇ​ത്ര​യും മി​ക​ച്ച​താ​യി ത​യാ​റാ​ക്കി​യ സ​ന്തോ​ഷ് എ​ബ്ര​ഹാ​മി​നോ​ടും, മ​റ്റു വീ​ഡി​യോ​ക​ൾ ചെ​യ്ത മ​നോ​ജ് വേ​ണു​ഗോ​പാ​ലി​നോ​ടും, ധീ​ര​ജി​നോ​ടും ഉ​ള്ള കൃ​ത​ജ്ഞ​ത സ്നേ​ഹ​പൂ​ർ​വം അ​റി​യി​ച്ചു. വേ​ദി​യി​ലെ​ത്തി​യ എ​ല്ലാ​വ​ർ​ക്കും മൊ​മ​ന്േ‍​റാ ന​ൽ​കി. റാ​ഫി​ൾ ടി​ക്ക​റ്റി​ന് സ​മ്മാ​ന​വു​മു​ണ്ടാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ദി​നേ​ശ് വെ​ള്ളാ​പ്പി​ള്ളി