വി​ശ്വാ​സ തീ​ഷ്ണ​ത​യി​ൽ മെ​യ്ഡ്സ്റ്റോ​ണ്‍ തി​രു​നാ​ൾ ഭ​ക്തി​സാ​ന്ദ്ര​മാ​യി
Wednesday, April 18, 2018 11:46 PM IST
മെ​യ്ഡ്സ്റ്റോ​ണ്‍: കെ​ന്‍റി​ലെ മെ​യ്ഡ്സ്റ്റോ​ണ്‍ സീ​റോ മ​ല​ബാ​ർ കു​ർ​ബാ​ന സെ​ന്‍റ​റി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ആ​ഘോ​ഷി​ച്ചു. പ​രി. ക​ന്യാ​മ​റി​യ​ത്തി​ന്‍റെ പ്ര​ത്യ​ക്ഷീ​ക​ര​ണ​ത്താ​ൽ അ​നു​ഗ്ര​ഹീ​ത​മാ​യ എ​യ്ൽ​സ്ഫോ​ർ​ഡ് പ്ര​യ​റി​യി​ൽ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന തി​രു​ന്നാ​ളും പ്ര​ദ​ക്ഷി​ണ​വും കെ​ന്‍റി​ലെ വി​ശ്വാ​സ​കൂ​ട്ടാ​യ്മ​യു​ടെ പ്ര​തീ​ക​മാ​യി.

ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​ആ​രം​ഭി​ച്ച ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ കു​ർ​ബാ​ന​ക്ക് പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ റ​വ. ഫാ. ​ടോ​മി എ​ടാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ വി​ശ്വാ​സ​തീ​ക്ഷ്ണ​ത ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റു​വാ​ൻ ആ​ഴ​മാ​യ ആ​ത്മീ​യാ​നു​ഭ​വ​ത്തി​ലേ​ക്ക് ഓ​രോ​രു​ത്ത​രും വ​ള​ര​ണ​മെ​ന്ന് തി​രു​ന്നാ​ൾ സ​ന്ദേ​ശ​ത്തി​ൽ അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്കു ശേ​ഷം വി​ശു​ദ്ധ​ന്‍റെ രൂ​പം വെ​ഞ്ച​രി​പ്പും, നേ​ർ​ച്ച വെ​ഞ്ച​രി​പ്പും ന​ട​ന്നു. അ​തേ​ത്തു​ട​ർ​ന്ന് ജ​പ​മാ​ല​രാ​മ​ത്തി​ലൂ​ടെ ന​ട​ന്ന വ​ർ​ണ​ശ​ബ​ള​മാ​യ തി​രു​ന്നാ​ൾ പ്ര​ദ​ക്ഷി​ണ​ത്തി​ൽ വി​ശ്വാ​സി​ക​ൾ പ്രാ​ർ​ത്ഥ​നാ​പൂ​ർ​വ്വം പ​ങ്കു​കൊ​ണ്ടു.
​പ്ര​ദ​ക്ഷി​ണ​ത്തെ തു​ട​ർ​ന്ന് ല​ദീ​ഞ്ഞും പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദ​വും ന​ട​ന്നു. യു​ദ്ധ​ത്തി​ന്‍റെ നി​ഴ​ലി​ൽ ജീ​വി​ക്കു​ന്ന ജ​ന​ത​യ്ക്കു​വേ​ണ്ടി​യും ലോ​ക​സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യും മെ​ഴു​കു​തി​രി ക​ത്തി​ച്ചു ന​ട​ത്തി​യ സ​മാ​ധാ​ന​പ്രാ​ർ​ത്ഥ​ന​യ്ക്ക് റ​വ.​ഫാ. ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര നേ​തൃ​ത്വം ന​ൽ​കി. വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​നോ​ടു​ള്ള വ​ണ​ക്ക​ത്തി​ന്‍റെ സൂ​ച​ക​മാ​യ ക​ഴു​ന്ന് അ​ർ​പ്പി​ക്കു​ന്ന​തി​നും നേ​ർ​ച്ച​കാ​ഴ്ച​ക​ൾ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. തി​രു​നാ​ളി​ൽ സം​ബ​ന്ധി​ച്ച​വ​ർ​ക്കെ​ല്ലാം കൂ​ട്ടാ​യ്മ​യു​ടെ പ്ര​തീ​ക​മാ​യി സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

വി​ശു​ദ്ധ സൈ​മ​ണ്‍ സ്റ്റോ​ക്ക് പി​താ​വി​ന് പ​രി. ക​ന്യാ​മ​റി​യം പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉ​ത്ത​രീ​യം ന​ൽ​കി​യ പു​ണ്യ ഭൂ​മി​യാ​യ എ​യ്ൽ​സ്ഫോ​ർ​ഡ് പ്ര​യ​റി യു​കെ​യി​ലെ വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളു​ടെ തീ​ർ​ത്ഥാ​ട​ന​ഭൂ​മി​യും ആ​ത്മീ​യ​വ​ള​ർ​ച്ച​യു​ടെ സി​രാ​കേ​ന്ദ്ര​വു​മാ​ണ്. മെ​യ് 27 ഞാ​യ​റാ​ഴ്ച ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ’എ​യ്ൽ​സ്ഫോ​ർ​ഡ് തീ​ർ​ത്ഥാ​ട​ന​ത്തി​ന്‍റെ’ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു.


റി​പ്പോ​ർ​ട്ട്: ബി​നു ജോ​ർ​ജ്