മൈ​ൻ​ഡ് കി​ഡ്സ്ഫെ​സ്റ്റി​ന് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം
Wednesday, April 18, 2018 11:52 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ണ്ടി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ മാ​മാ​ങ്ക​ത്തി​ന് ഡ​ബ്ലി​നി​ൽ ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം. ഏ​പ്രി​ൽ 6, 7 തീ​യ​തി​ക​ളി​ൽ ഗ്രി​ഫി​ത് അ​വ​ന്യൂ മ​റീ​നോ​യി​ലെ സ്കോ​യി​ൽ മു​ഹി​റേ ബോ​യ്സ് സ്കൂ​ളി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ട്ട കി​ഡ്സ്ഫെ​സ്റ്റി​ൽ അ​യ​ർ​ല​ണ്ടി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഇ​രു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. അ​യ​ർ​ല​ണ്ടി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ ക​ലാ മ​ത്സ​ര​ങ്ങ​ൾ​ക്ക് വി​ധി നി​ർ​ണ​യി​ക്കു​വാ​നാ​യി മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ധി​ക​ർ​ത്താ​ക്ക​ളാ​ണ് എ​ത്തി​ച്ചേ​ർ​ന്ന​ത്.

മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന ഏ​പ്രി​ൽ 6 വെ​ള്ളി​യാ​ഴ്ച്ച ഡാ​ൻ​സ് മ​ത്സ​ര​ങ്ങ​ളും ഏ​പ്രി​ൽ 7 ശ​നി​യാ​ഴ്ച്ച മ​റ്റ് മ​ത്സ​ര​ങ്ങ​ളു​മാ​ണ് ന​ട​ത്ത​പ്പെ​ട്ട​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ച​തി​നാ​ൽ മൂ​ന്ന് വേ​ദി​ക​ളി​ലാ​യി​രി​ന്നു മ​ത്സ​ര​ങ്ങ​ൾ. പ​ങ്കെ​ടു​ത്ത കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഡ​ബ്ലി​ൻ സി​റ്റി കൗ​ണ്‍​സി​ലി​ന്‍റെ​യും ഫി​ൻ​ഗാ​ൽ കൗ​ണ്ടി കൗ​ണ്‍​സി​ലി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. കു​മോ​ൻ സ്റ്റ​ഡി സെ​ന്‍റ​ർ, ആ​സ്പൈ​ർ ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ​രാ​യി​രു​ന്നു മു​ഖ്യ സ്പോ​ണ്‍​സ​ർ​മാ​ർ. മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് മൈ​ൻ​ഡ് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി അ​റി​യി​ച്ചു.