ഐ​പി​എ​ൽ മത്സര ദി​വ​സ​ങ്ങ​ളി​ൽ മെ​ട്രോ കൂ​ടു​ത​ലോ​ടും
Thursday, April 19, 2018 10:19 PM IST
ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ൽ ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ സ​ർ​വീ​സ് ദീ​ർ​ഘി​പ്പി​ക്കാ​ൻ ന​മ്മ മെ​ട്രോ ഒ​രു​ങ്ങു​ന്നു. മ​ത്സ​ര​ദി​വ​സ​ങ്ങ​ളി​ൽ ന​ഗ​ര​ത്തി​ലു​ണ്ടാ​കു​ന്ന തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബി​എം​ആ​ർ​സി​എ​ലി​ൻ​റെ ന​ട​പ​ടി. ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ഏ​പ്രി​ൽ 25, 29, മേ​യ് ഒ​ന്ന്, 17 തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വീ​സ് നീ​ട്ടു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി 11 മു​ത​ൽ പു​ല​ർ​ച്ചെ 12.30 വ​രെ ര​ണ്ടു ലൈ​നു​ക​ളി​ലും അ​ധി​ക​സ​മ​യം സ​ർ​വീ​സ് ന​ട​ത്തും. ഈ ​സ​മ​യ​ത്ത് 15 മി​നി​റ്റാ​ണ് ട്രെ​യി​നു​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​വേ​ള.

മ​ത്സ​ര​ദി​വ​സ​ങ്ങ​ളി​ൽ മ​ട​ക്ക​യാ​ത്ര​യ്ക്ക് ക​ട​ലാ​സ് ടി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്യും. ഏ​തു മെ​ട്രോ സ്റ്റേ​ഷ​നി​ൽ നി​ന്നും മ​ട​ക്ക​ടി​ക്ക​റ്റ് മു​ൻ​കൂ​ട്ടി വാ​ങ്ങാ​നാ​കും. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ അ​വ​സാ​ന സ​ർ​വീ​സ് വ​രെ മാ​ത്ര​മേ ഈ ​ടി​ക്ക​റ്റി​ന് മൂ​ല്യ​മു​ണ്ടാ​കൂ. ആ​ളൊ​ന്നി​ന് 50 രൂ​പ​യാ​ണ് ക​ട​ലാ​സ്ടി​ക്ക​റ്റ് നി​ര​ക്ക്. ക​ബ​ണ്‍ പാ​ർ​ക്ക്, എം​ജി റോ​ഡ് മെ​ട്രോ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് പ​ർ​പ്പി​ൾ ലൈ​നി​ലൂ​ടെ​യും ഗ്രീ​ൻ ലൈ​നി​ലൂ​ടെ​യു​മു​ള്ള ഏ​ത് സ്റ്റേ​ഷ​ൻ വ​രെ​യും ഈ ​ടി​ക്ക​റ്റി​ന് യാ​ത്ര ചെ​യ്യാം. അ​തേ​സ​മ​യം, സ്മാ​ർ​ട്ട് കാ​ർ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​ധി​ക​സ​മ​യ​ത്തും പ​തി​വു​പോ​ലെ കു​റ​ഞ്ഞ നി​ര​ക്കി​ൽ യാ​ത്ര ചെ​യ്യാ​നാ​കു​മെ​ന്ന് ബി​എം​ആ​ർ​സി​എ​ൽ അ​റി​യി​ച്ചു.