എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Thursday, April 19, 2018 11:06 PM IST
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​ര​ത്തി​ൽ ബ്രി​ട്ടീ​ഷ് രാ​ജ്ഞി എ​ലി​സ​ബ​ത്തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഭാ​ര​ത് കി ​ബാ​ത്ത് സ​ബ്കേ സാ​ത്ത് പ​രി​പാ​ടി​ക്കു മു​ന്നോ​ടി​യാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ശാ​സ്ത്ര​ത്തി​ന്‍റെ​യും ക​ണ്ടു​പി​ടി​ത്ത​ങ്ങ​ളു​ടെ​യും 5000 വ​ർ​ഷം എ​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചാ​ൾ​സ് രാ​ജ​കു​മാ​ര​നു​മാ​യും മോ​ദി നേ​ര​ത്തെ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ് എ​ന്നി​വ​രു​മാ​യും നേ​ര​ത്തെ ച​ർ​ച്ച​ക​ൾ ന​ട​ത്തി.

വെ​സ്റ്റ്മി​നി​സ്റ്റ​റി​ലെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ഭാ​ര​ത് കി ​ബാ​ത്ത്, സ​ബ്കേ സാ​ത്ത് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​മാ​യി മു​ഖാ​മു​ഖ​വും അ​ദ്ദേ​ഹം ന​ട​ത്തി. ജ​നാ​ധി​പ​ത്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ദൈ​വ​ത്തെ​പ്പോ​ലെ​യാ​ണ്. അ​വ​രാ​ഗ്ര​ഹി​ച്ചാ​ൽ ഒ​രു ചാ​യ​ക്ക​ച്ച​വ​ട​ക്കാ​ര​നു പ്ര​ധാ​ന​മ​ന്ത്രി​യാ​കാ​നും രാ​ജ​കൊ​ട്ടാ​ര​ത്തി​ൽ ഹ​സ്ത​ദാ​നം ന​ൽ​കാ​നും സാ​ധി​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ