യു​ക്മ വ​ള്ളം​ക​ളി: ആ​ദ്യ ടീം ​ര​ജി​സ്ട്രേ​ഷ​ൻ ബെ​ന്നി ബെ​ഹ​നാ​ൻ സ്വീ​ക​രിച്ചു, അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 25
Thursday, April 19, 2018 11:14 PM IST
ല​ണ്ട​ൻ:​ വാ​റി​ക്ഷെ​യ​റി​ലെ റ​ഗ്ബി​യി​ൽ ജൂ​ണ്‍ 30 ശ​നി​യാ​ഴ്ച അ​ര​ങ്ങേ​റു​ന്ന ന്ധ​കേ​ര​ളാ പൂ​രം 2018ന്ധ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ധാ​ന ഇ​ന​മാ​യ മ​ത്സ​ര​വ​ള്ളം​ക​ളി​യു​ടെ ആ​ദ്യ ടീം ​ര​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​ര​ണം ബെ​ന്നി ബ​ഹ​നാ​ൻ എ​ക്സ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. യു​കെ​യി​ൽ സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി​യ അ​ദ്ദേ​ഹം യു​ക്മ നേ​തൃ​ത്വ​ത്തി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത്. യു​കെ​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി ഹോ​ട്ട​ൽ ഗ്രൂ​പ്പാ​യ കാ​യ​ൽ റ​സ്റ്റോ​റ​ന്‍റി​ന്‍റെ സ​റേ വെ​സ്റ്റ് ബൈ ​ഫ്ലീ​റ്റി​ലു​ള്ള സ്ഥാ​പ​ന​ത്തി​ലാ​ണ് ആ​ദ്യ റ​ജി​സ്ട്രേ​ഷ​ൻ സ്വീ​ക​ര​ണ​ത്തി​ന്‍റെ ഹൃ​സ്വ​മാ​യ ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്.

മി​ഡ് സ​സ്സെ​ക്സി​ൽ നി​ന്നു​മു​ള്ള മി​സ്മ ടീം ​ക്യാ​പ്റ്റ​ൻ ജോ​ഷി ജേ​ക്ക​ബി​ൽ നി​ന്നും ടീം ​ര​ജി​സ്ട്രേ​ഷ​ൻ ഫോ​മും ഒ​രു ടീ​മി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യ 250 പൗ​ണ്ട് ചെ​ക്കും കൂ​ടി ബെ​ന്നി ബ​ഹ​നാ​ൻ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ഫോ​മും ചെ​ക്കും അ​ദ്ദേ​ഹം യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സി​ന് കൈ​മാ​റി. യു​ക്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തോ​ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യോ​ട് വി​ശ​ദീ​ക​രി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ മാ​തൃ​കാ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു​ക്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു.

ച​ട​ങ്ങി​ൽ യു​ക്മ ടൂ​റി​സം പ്ര​മോ​ഷ​ൻ ക്ല​ബ് വൈ​സ് ചെ​യ​ർ​മാ​ൻ ടി​റ്റോ തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യു​ക്മ നേ​താ​ക്ക​ളാ​യ ജോ​മോ​ൻ കു​ന്നേ​ൽ സ്വാ​ഗ​ത​വും അ​ജി​ത് വെ​ണ്‍​മ​ണി ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. എ​ബി സെ​ബാ​സ്റ്റ്യ​ൻ, സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി, ജോ​ഷി സി​റി​യ​ക്, സി.​എ ജോ​സ​ഫ്, അ​ബ്രാ​ഹം ജോ​സ്, ബി​പി​ൻ എ​ബ്രാ​ഹം വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​നാ നേ​താ​ക്ക​ളാ​യ ജെ​യ്സ​ണ്‍ ജോ​ർ​ജ്, അ​ഡ്വ. സ​ന്ദീ​പ് പ​ണി​ക്ക​ർ, ടോ​മി​ച്ച​ൻ കൊ​ഴു​വ​നാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മി​സ്മ ബ​ർ​ജ​സ്സ്ഹി​ൽ ടീം ​ഇ​ത്ത​വ​ണ ആ​ദ്യ​മാ​യി​ട്ടാ​ണ് മ​ത്സ​ര​വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത്. ക്യാ​പ്റ്റ​ൻ ജോ​ഷി ജേ​ക്ക​ബി​നൊ​പ്പം ടീം ​അം​ഗ​ങ്ങ​ളാ​യ ജി​ജോ അ​ര​യ​ത്ത്, സി​ബി തോ​മ​സ്, ജി​മ്മി അ​ഗ​സ്റ്റി​ൻ, ജോ​യ് തോ​മ​സ് എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​വാ​നെ​ത്തി​യി​രു​ന്നു.

ടീം ​ര​ജി​സ്ട്രേ​ഷ​ന് വ​ള​രെ ആ​വേ​ശ​ക​ര​മാ​യ പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു വ​രു​ന്ന​ത്. ആ​ദ്യ മ​ത്സ​ര​വ​ള്ളം​ക​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​ത് 22 ടീ​മു​ക​ളാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​ത്ത​വ​ണ കൂ​ടു​ത​ൽ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​വാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ന്ധ​കേ​ര​ളാ പൂ​രം 2018ന്ധ​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള വ​ള്ളം​ക​ളി മ​ത്സ​ര​ത്തി​ന് ടീം ​ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 25 ആ​യി​രി​ക്കു​മെ​ന്ന് പ്രോ​ഗ്രാം ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ മാ​മ്മ​ൻ ഫി​ലി​പ്പ് അ​റി​യി​ച്ചു.

ടീം ​ര​ജി​സ്ട്രേ​ഷ​ൻ വി​വ​ര​ങ്ങ​ൾ​ക്ക്:

ജ​യ​കു​മാ​ർ നാ​യ​ർ:07403 223066, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി:07402 935193
കേ​ര​ളാ പൂ​രം 2018: ​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മാ​മ്മ​ൻ ഫി​ലി​പ്പ്: 07885467034, റോ​ജി​മോ​ൻ വ​ർ​ഗ്ഗീ​സ്: 07883068181 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.