സഭയെ പടുത്തുയർത്തുന്ന വി. കുർബാന ; റ​വ. ഡോ. ​പോ​ളി മ​ണി​യാ​ട്ടി​ന്‍റെ പ​ഠ​ന​ക്ലാ​സു​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ
Thursday, April 19, 2018 11:23 PM IST
പ്ര​സ്റ്റ​ണ്‍: ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ സീ​റോ മ​ല​ബാ​ർ രു​പ​ത​യു​ടെ വി​വി​ധ റീ​ജ​ണു​ക​ളി​ൽ വ​ച്ചു വി. ​കു​ർ​ബാ​ന​യെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ലി​റ്റ​ർ​ജി​ക്ക​ൽ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി​യും വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ലി​ക് മേ​ജ​ർ സെ​മി​നാ​രി​യി​ലെ ലി​റ്റ​ർ​ജി വി​ഭാ​ഗം ത​ല​വ​നു​മാ​യ റ​വ. ഡോ. ​പോ​ളി മ​ണി​യാ​ട്ടാ​ണ് ക്ലാ​സു​ക​ൾ ന​യി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ന​ട​ന്ന പ്ര​ഥ​ണ ഗ്രേ​റ്റ് ബ്രി​ട്ട​ണ്‍ രൂ​പ​ത എ​പ്പാ​ർ​ക്കി​യ​ൽ സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഡോ. ​പോ​ളി മ​ണി​യാ​ട്ട് സീ​റോ മ​ല​ബാ​ർ വി. ​കു​ർ​ബാ​ന​യു​ടെ ദൈ​വ​ശാ​സ്ത്ര ആ​ഴ​ത്തെ​ക്കു​റി​ച്ചും പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും പഠനറിപ്പോർട്ട് അ​വ​ത​രി​പ്പി​ച്ചി​രു​ന്നു. വി​ശ്വാ​സി​ക​ളു​ടെ ഇ​ട​യി​ൽ നി​ന്നും അ​തി​നു​ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണ​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് രൂ​പ​ത​യി​ലു​ട​നീ​ള​മു​ള്ള സീ​റോ മ​ല​ബാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഇ​ത്ത​രം പ​ഠ​ന​ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ​റ​ഞ്ഞു. വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഒ​രു​മി​ച്ചു കൂ​ടി​യ ചെ​റി​യ സ​മൂ​ഹ​ങ്ങ​ൾ വ​ള​ർ​ന്നാ​ണ് ഇ​ന്നു നാം ​കാ​ണു​ന്ന രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യി​ലേ​ക്കെ​ത്തി​യ​തെ​ന്നും ആ​ദി​മ​സ​ഭ​യും വി. ​കു​ർ​ബാ​ന​യെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സ​ഭാ സ​മൂ​ഹ​ങ്ങ​ൾ വ​ള​ർ​ന്നു വ​ന്ന​തെ​ന്നും മാ​ർ സ്രാ​ന്പി​ക്ക​ൽ പ​റ​ഞ്ഞു.

സൗ​ത്താം​പ്റ്റ​ണ്‍, മാ​ഞ്ച​സ്റ്റ​ർ, ഗ്ലാ​സ്ഗോ, ല​ണ്ട​ൻ, കേം​ബ്രി​ഡ്ജ്, ബ്രി​സ്റ്റോ​ൾ- കാ​ർ​ഡി​ഫ്, പ്ര​സ്റ്റ​ണ്‍, ക​വ​ൻ​ട്രി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ പ്ര​ന്ത​ണ്ട് ഇ​ട​ങ്ങ​ളി​ലാ​യാ​ണ് ക്ലാ​സു​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ റ​വ. ഫാ. ​രാ​ജേ​ഷ് ആ​നാ​ത്തി​ൽ, റ​വ. ഫാ. ​സ​ജി​മോ​ൻ മ​ല​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ, റ​വ. ഫാ. ​ജോ​സ​ഫ് വെ​ന്പാ​ടും​ന്ത​റ, റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ തു​രു​ത്തി​പ്പ​ള്ളി​ൽ, റ​വ. ഫാ. ​ജോ​സ​ഫ് പി​ണ​ക്കാ​ട്ട്, റ​വ. ഫാ. ​ജോ​സ് അ​ന്ത്യാം​കു​ളം, റ​വ. ഫാ. ​ഫി​ലി​പ്പ് പ​ന്ത​മാ​ക്ക​ൽ, റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ചാ​മ​ക്കാ​ല, റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട്, റ​വ. ഫാ. ​മാ​ത്യു ചു​ര​പൊ​യ്ക​യി​ൽ, റ​വ. ഫാ. ​ഹാ​ൻ​സ് പു​തി​യാ​കു​ള​ങ്ങ​ര, റ​വ. ഫാ. ​സെ​ബാ​സ്റ്റ്യ​ൻ നാ​മ​റ്റ​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ഠ​ന​ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കും. വി. ​കു​ർ​ബാ​ന​യെ​ക്കു​റി​ച്ചു ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഈ ​പ​ഠ​ന​ക്ലാ​സി​ൽ എ​ല്ലാ വി​ശ്വാ​സി​ക​ളും പ്ര​ത്യേ​കി​ച്ചു കൈ​ക്കാ​രന്മാ​ർ, ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, വേ​ദ​പാ​ഠം അ​ധ്യാ​പ​ക​ർ, വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ൾ, അ​ൾ​ത്താ​ര ശു​ശ്രൂ​ഷി​ക​ൾ എ​ന്നി​വ​രും സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് മാ​ർ സ്രാ​ന്പി​ക്ക​ൽ ആ​ഹ്വാ​നം ചെ​യ്തു.


ക്ലാ​സു​ക​ൾ ന​ട​ക്കു​ന്ന സ്ഥ​ല​വും സ​മ​യ​വും തീ​യ​തി​യും

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്