യു​ക്മ സ്റ്റാ​ർ​സിം​ഗ​ർ 3 ഗ്രാ​ൻ​ഡ് ഫി​നാ​ലെ അ​വി​സ്മ​ര​ണീ​യ​മാ​ക്കാ​ൻ ജി ​വേ​ണു​ഗോ​പാ​ലും സം​ഘ​വും മേ​യ് 26 ന് ​ലെ​സ്റ്റ​റി​ലെ​ത്തും
Friday, April 20, 2018 11:11 PM IST
ല​ണ്ട​ൻ: സ്റ്റാ​ർ​സിം​ഗ​ർ 3യു​ടെ ഗ്രാ​ന്‍റ് ഫി​നാ​ലെ മേ​യ് 26ന് ​ച​രി​ത്രം ഉ​റ​ങ്ങു​ന്ന ലെ​സ്റ്റ​ർ അ​ഥീ​ന തീ​യ​റ്റ​റി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും. പ്ര​ശ​സ്ത മ​ല​യാ​ള സി​നി​മ പി​ന്ന​ണി ഗാ​യ​ക​ൻ ജി ​വേ​ണു​ഗോ​പാ​ലും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ ന്ധ​വേ​ണു​ഗീ​ത​ന്ധ​വും സ്റ്റാ​ർ​സിം​ഗ​ർ ഗ്രാ​ൻ​ഡ്ഫി​നാ​ലെ​ക്ക് മാ​റ്റു​കൂ​ട്ടു​വാ​നാ​യ് യു​ക്മ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വേ​ണു​ഗോ​പാ​ലി​നെ കൂ​ടാ​തെ മൃ​ദു​ല വാ​ര്യ​ർ , വൈ​ഷ്ണ​വ് ഗി​രീ​ഷ് , വാ​ണി ജ​യ​റാം, ഫാ​ദ​ർ വി​ൽ​സ​ണ്‍ മേ​ച്ചേ​രി​ൽ എ​ന്നീ ഗാ​യ​ക​രും, മ​ജീ​ഷ്യ​ൻ രാ​ജ​മൂ​ർ​ത്തി, ചി​രി​യു​ടെ ബാ​ദു​ഷ സാ​ബു തി​രു​വ​ല്ല തു​ട​ങ്ങി​യ​വ​രും അ​ട​ങ്ങി​യ വ​ലി​യൊ​രു താ​ര​നി​ര​യും ഈ ​മെ​ഗാ ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

മ​ല​യാ​ളി​ക​ളു​ടെ വാ​ന​ന്പാ​ടി കെ.​എ​സ് ചി​ത്ര ന​യി​ച്ച ന്ധ​ചി​ത്ര​ഗീ​തം​ന്ധ സം​ഗീ​ത ക​ലാ​വി​രു​ന്ന​യി​രു​ന്നു യു​ക്മ സ്റ്റാ​ർ​സിം​ഗ​ർ സീ​സ​ണ്‍ 1 ന്‍റെ ഗ്രാ​ൻ​റ് ഫി​നാ​ലെ​യി​ലെ​ങ്കി​ൽ, പ്ര​ശ​സ്ത ഗാ​യ​ക​നും ന​ട​നു​മാ​യ വി​നീ​ത് ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ന്ധ​നാ​ദ വി​നീ​ത​ഹാ​സ്യം​ന്ധ ആ​യി​രു​ന്നു സീ​സ​ണ്‍ 2 ന്‍റെ ഗ്രാ​ന്‍റ് ഫി​നാ​ലെ​യോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ച​ത്.

മു​ൻ കാ​ല​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി, ആ​ദ്യ സെ​ഷ​ൻ സ്റ്റാ​ർ​സിം​ഗ​ർ ഗ്രാ​ന്‍റ് ഫി​നാ​ലെ​ക്ക് മാ​ത്ര​മാ​യി മാ​റ്റി​വ​ച്ചി​രി​ക്കു​ന്നു എ​ന്ന​ത് ഇ​ത്ത​വ​ണ​ത്തെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​വി​ഷേ​ത​യാ​ണ്. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ ആ​റു വ​രെ​യാ​ണ് ഗ്രാ​ന്‍റ് ഫി​നാ​ലെ അ​ര​ങ്ങേ​റു​ന്ന​ത്. തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യ മൂ​ന്നു മ​ണി​ക്കൂ​ർ ന്ധ​വേ​ണു​ഗീ​തം​ന്ധ മെ​ഗാ ഷോ ​ന​ട​ക്കു​ന്ന​താ​ണ്. മെ​യ് 26 ശ​നി​യാ​ഴ്ച ലെ​സ്റ്റ​ർ അ​ഥീ​ന തീ​യ​റ്റ​റി​ൽ​വ​ച്ചു ന​ട​ക്കു​ന്ന പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഏ​വ​രു​ടെ​യും നി​സീ​മ​മാ​യ പ​ങ്കാ​ളി​ത്തം യു​ക്മ അ​ഭ്യ​ർ​ത്ഥി​ക്കു​ക​യാ​ണ്.

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​തി​നും മ​റ്റ് കൂ​ടു​ത​ൽ വി​വ​ര​ണ​ങ്ങ​ൾ​ക്കും യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മാ​മ്മ​ൻ ഫി​ലി​പ്പ് (07885467034 ), ദേ​ശീ​യ സെ​ക്ര​ട്ട​റി റോ​ജി​മോ​ൻ വ​ർ​ഗീ​സ് (07883068181), ട്ര​ഷ​റ​ർ അ​ല​ക്സ് വ​ർ​ഗീ​സ് (07985641921), മി​ഡ്ലാ​ൻ​ഡ്സ് റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡി​ക്സ് ജോ​ർ​ജ് (07403312250) എ​ന്നി​വ​രെ​യോ, വി​വി​ധ റീ​ജി​യ​ണ​ൽ ഭാ​ര​വാ​ഹി​ക​ളെ​യോ, യു​ക്മ പോ​ഷ​ക സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളെ​യോ, യു​ക്മ​യി​ൽ അം​ഗ​ങ്ങ​ളാ​യ പ്രാ​ദേ​ശി​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളെ​യോ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.