ല​ണ്ട​നി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് റോ​ഡ് മാ​ർ​ഗം സാ​ഹ​സി​ക്ക​യാ​ത്ര​യ്ക്ക് മ​ല​യാ​ളി ഒ​രു​ങ്ങു​ന്നു
Friday, April 20, 2018 11:19 PM IST
ല​ണ്ട​ൻ: ല​ണ്ട​നി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് റോ​ഡ് മാ​ർ​ഗം സാ​ഹ​സി​ക്ക​യാ​ത്ര​യ്ക്ക് മ​ല​യാ​ളി ഒ​രു​ങ്ങു​ന്നു. ലാ​ൽ​ജോ​സി​നും സു​രേ​ഷ് ജോ​സ​ഫി​നും ബൈ​ജു എ​ൻ. നാ​യ​ർ​ക്കും ശേ​ഷം ദീ​ർ​ഘ​ദൂ​ര ചാ​രി​റ്റി ഡ്രൈ​വു​മാ​യി അ​ടു​ത്ത മ​ല​യാ​ളിയായ രാ​ജേ​ഷ് കൃ​ഷ്ണ ഇ​റ​ങ്ങു​ന്നു. ഇ​വ​ർ നാ​ട്ടി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്കാ​ണ് പോ​യ​തെ​ങ്കി​ൽ ഇ​ദ്ദേ​ഹം ല​ണ്ട​നി​ൽ നി​ന്നും റോ​ഡ് മാ​ർ​ഗം കൊ​ച്ചി​യി​ലേ​ക്കാ​ണ് വ​രു​ന്ന​ത്. ല​ണ്ട​നി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ലോ​ക കേ​ര​ള​സ​ഭ അം​ഗ​വു​മാ​യ രാ​ജേ​ഷ് കൃ​ഷ്ണ​യാ​ണ് ജൂ​ണ്‍ അ​വ​സാ​ന​വാ​ര​ത്തോ​ടെ കേ​ര​ള​ത്തി​ലേ​ക്ക് കാ​ർ യാ​ത്ര ന​ട​ത്തു​ന്ന​ത്.

ബ്രെ​യി​ൻ ട്യൂ​മ​ർ ബാ​ധി​ത​രാ​യ കു​ട്ടി​ക​ളു​ടെ ചാ​രി​റ്റി​യാ​യ റ​യ​ൻ നൈ​നാ​ൻ ചി​ൽ​ഡ്ര​ൻ​സ് ചാ​രി​റ്റി​യു​ടെ (http://www.rncc.org.uk) ധ​ന​ശേ​ഖ​ര​ണാ​ർ​ഥ​മാ​ണ് 45 ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​സാ​ഹ​സി​ക യാ​ത്ര.

സാ​ഹ​സി​ക യാ​ത്ര​ക​ളി​ൽ എ​ന്നും ആ​വേ​ശ​ത്തോ​ടെ പ​ങ്കാ​ളി​യാ​യി​രു​ന്ന ഇ​ദ്ദേ​ഹം 2002 മു​ത​ൽ ഒ​രു ദ​ശാ​ബ്ദ​ത്തി​ല​ധി​കം കാ​ലം വി​ദേ​ശി​ക​ൾ​ക്കാ​യി തെ​ക്കേ ഇ​ന്ത്യ​യി​ലും ഹി​മാ​ല​യ​ത്തി​ലും സം​ഘ​ടി​പ്പി​ച്ചി​രു​ന്ന എ​ൻ​ഡ്യൂ​റോ ഇ​ന്ത്യ എ​ന്ന റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ്, അം​ബാ​സി​ഡ​ർ റാ​ലി​ക​ളു​ടെ പ്ര​ധാ​ന സം​ഘാ​ട​ക​നു​മാ​യി​രു​ന്നു. അ​ക്കാ​ല​ത്ത് നൂ​റ്റ​ന്പ​തോ​ളം റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബൈ​ക്കു​ക​ളു​ടെ ഉ​ട​മ​സ്ഥ​നു​മാ​യി​രു​ന്നു രാ​ജേ​ഷ്.

അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ ഷെ​യ​ർ ചെ​യ്ത പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് ല​ണ്ട​നി​ൽ നി​ന്നും യാ​ത്ര തി​രി​ച്ച് ഫ്രാ​ൻ​സ് ബെ​ൽ​ജി​യം ജ​ർ​മ്മ​നി ഓ​സ്ട്രി​യ സ്ലോ​വാ​ക്യ ഹം​ഗ​റി സെ​ർ​ബി​യ ബ​ൾ​ഗേ​റി​യ വ​ഴി തു​ർ​ക്കി​യി​ലേ​ക്കും അ​വി​ടെ​നി​ന്നും ഇ​റാ​നി​ലേ​ക്കും പാ​കി​സ്ഥാ​നി​ലൂ​ടെ വാ​ഗാ അ​തി​ർ​ത്തി​യി​ലൂ​ടെ ഇ​ന്ത്യ​യി​ലേ​ക്കും എ​ത്താ​നാ​ണ് ത​യാ​റെ​ടു​ക്കു​ന്ന​ത്. ഈ ​റൂ​ട്ടി​ൽ എ​ന്തെ​ങ്കി​ലും ത​ട​സം നേ​രി​ട്ടാ​ൽ ഇ​റാ​നി​ൽ നി​ന്നും തു​ർ​ക്മെ​നി​സ്ഥാ​ൻ താ​ജി​ക്കി​സ്ഥാ​ൻ ചൈ​ന നേ​പ്പാ​ൾ വ​ഴി ഇ​ന്ത്യ​യി​ലെ​ത്തും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് Rajesh Krishna https://www.facebook.com/londonrk എ​ന്ന ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലോ https://www.facebook.com/londontokerala

റി​പ്പോ​ർ​ട്ട്: ബി​ൻ​സു ജോ​ണ്‍