അരിന്പ്ര മുഹമ്മദ് മാസ്റ്റർക്ക് സ്വീകരണം നൽകി
Monday, April 23, 2018 10:37 PM IST
ജിദ്ദ: തിരൂരങ്ങാടി ടൗണിലും പരിസരത്തും താമസിക്കുന്ന ജിദ്ദക്കാരായ പ്രവാസികൾക്ക് ജീവകാരുണ്യ പ്രവർത്തനം എന്ന ലക്ഷ്യം വെച്ചുകൊണ്ട് മൂന്നര പതിറ്റാണ്ടുകാലം ജിദ്ദയിൽ പ്രവർത്തിച്ചു വരുന്ന ജിദ്ദ തിരുരങ്ങാടി മുസ്ലിം വെൽഫയർ ലീഗ് മലപ്പുറം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റും മുതിർന്ന മുസ്ലിംലീഗ് നേതാവുമായ അരിന്പ്ര മുഹമ്മദ് മാസ്റ്റർക്ക് സ്വീകരണവും ദീർഘകാലത്തെ പ്രവാസത്തിനു വിട നൽകി ജ·നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ തിരൂരങ്ങാടി വെൽഫെയർ ലീഗ് ഭാരവാഹികൾക്ക് യാത്രയയപ്പും നൽകി.

വെള്ളിയാഴ്ച ശറഫിയ ഇംപാല ഗാർഡനിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ എൻ.കെ. മുഹമ്മദ്കുട്ടി ഹാജി, ഇസ്മായിൽ ഒടുങ്ങാട്ട്, അബ്ദുസമദ് പൊറ്റയിൽ, ഗയകൻ അബുൽഹഖ്, അബ്ദുൽ ഗഫൂർ പൂങ്ങാടൻ, ഷമീം താപ്പി, മെഹിയദ്ദീൻ താപ്പി , റിയാദ് കെ എംസിസി പ്രതിനിധി അരിന്പ്ര സുബൈർ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

അരിന്പ്ര മുഹമ്മദ് മാസ്റ്റർ ജിദ്ദ തിരൂരങ്ങാടി മുസ്ലിം വെൽഫെയർ ലീഗ് കമ്മിറ്റിയുടെ പുതിയ ഭാരവാഹി പ്രഖ്യാപനവും പ്രവാസത്തിനു വിട നൽകി ജ·നാട്ടിലേക്ക് മടങ്ങുന്ന ഖാദർ പൂങ്ങാടനും മെലേവീട്ടിൽ സുബൈറിനും മൊമെന്േ‍റായും നൽകി ആദരിച്ചു. പരിപാടിയിൽ അബ്ദു റൗഫ് എം.പി സ്വാഗതവും പി.എം. അഷ്റഫ് നന്ദിയും പറഞ്ഞു

റിപ്പോർട്ട്: കെ.ടി മുസ്തഫ പെരുവള്ളൂർ