ദ്വാരക സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പെരുന്നാൾ സമാപിച്ചു
Monday, April 30, 2018 7:24 PM IST
ന്യൂഡൽഹി: ദ്വാരക സെന്‍റ് ജോർജ് ഓർത്തഡോക്സ് പള്ളി പെരുന്നാളിന് സമാപനം കുറിച്ചു. ഞായറാഴ്ചയിലെ ശുശ്രൂഷകൾക്ക് ഡോ. യൂഹാനോൻ മാർ ദിമത്രിയോസ് മുഖ്യാകർമികത്വം വഹിച്ചു. വികാരി ഫാ. മാത്യു വർഗീസ്, ഫാ. ടി.ജെ. ജോണ്‍സണ്‍, ഫാ. ജാക്സണ്‍ മാത്യു, ഫാ. എബി കെ. രാജു, ഫാ. എബിൻ ജേക്കബ് എന്നിവർ സഹകാർമികരായി. മധ്യസ്ഥ പ്രാർത്ഥന, ആശീർവാദം,നേർച്ചവിളന്പ് എന്നിവയുണ്ടായിരുന്നു. എം.സി. പണിക്കർ, എൻ.വി. ചാക്കോ, ടി.എം. ചെറിയാൻ എന്നിവർ നേതൃത്വം വഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്