മ​ല​യാ​ളി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് ഉ​ദ്ഘാ​ട​ന​വും വാ​ർ​ഷി​കാ​ഘോ​ഷ​വും
Thursday, May 3, 2018 10:09 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ഹി​ബാ​ബാ​ദ് ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ മ​ല​യാ​ളി വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ൻ​റെ ഓ​ഫീ​സ് ഉ​ത്ഘാ​ട​ന​വും ഇ​രു​പ​താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും ന​ട​ത്ത​പ്പെ​ട്ടു. കു​മാ​രി ശ്രീ​ദേ​വി രാ​മ​നാ​ധി​ന്‍റെ നൃ​ത്ത​ത്തോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ്രൊ​ഫ. ഓം​ചേ​രി എ​ൻ.​എ​ൻ. പി​ള്ള നി​ർ​വ​ഹി​ച്ചു. വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ കേ​ന്ദ്ര പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് ക​മ്മീ​ഷ​ണ​ർ ഡോ. ​വി.​പി. ജോ​യ് ഐ​എ​എ​സ് ഉ​ദ​ഘാ​ട​നം ചെ​യ്തു.

കേ​വ​ലം ആ​ഘോ​ഷ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കാ​തെ മ​നു​ഷ്യ ന·​യ്ക്കാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ എ​ല്ലാ മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ​ക്കും ഉ​ണ്ടാ​കേ​ണ്ട​തെ​ന്ന് അം​ഗ​ങ്ങ​ൾ​ക്കു​ള്ള നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്ക​വേ പ്രൊ​ഫ. ഓം​ചേ​രി അ​ഭി​പ്രാ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് അം​ഗ​ത്വ ര​ജി​സ്ട്ര​ർ പു​റ​ത്തി​റ​ക്കി​യ ഡോ. ​വി.​പി. ജോ​യ് ഒ​ത്തൊ​രു​മ​യോ​ടെ ഉ​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തെ സം​സ്കാ​ര സ​ന്പ​ന്ന​മാ​ക്കു​മെ​ന്നും സ്വ​ന്ത​മാ​യി ഓ​ഫീ​സ് വാ​ങ്ങി​യ​തി​ലൂ​ടെ ഈ ​ഒ​ത്തൊ​രു​മ​യാ​ണ് വെ​ളി​വാ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റ് സ​ജി തോ​മ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി വ​ർ​ഗീ​സ്, രാ​ജു പി. ​മാ​ത്യു, ട്ര​ഷ​റ​ർ വി. ​ഗ​ണേ​ഷ്, ജ​യ​രാ​ജ്, കൃ​ഷ്ണ​ൻ കു​ട്ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് ഹെ​വ​ൻ​ലി വോ​യ്സ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​യും ജോ​സ് കോ​ട്ട​യ​വും ടീ​മും അ​വ​ത​രി​പ്പി​ച്ച മി​മി​ക്സ് പ​രേ​ഡും ച​ട​ങ്ങു​ക​ൾ​ക്ക് മാ​റ്റ് കൂ​ട്ടി. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഒ​രു​ക്കി​യ ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല ഒ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്