ആകാശകാഴ്ചകൾ മേയ് 25 ന്
Saturday, May 5, 2018 6:30 PM IST
മെൽബണ്‍: എസൻസ് മെൽബണ്‍ ഒരുക്കുന്ന ആകാശകാഴ്ചകൾ മേയ് 25ന് (വെള്ളി) നടക്കും. “Reach for the Stars”എന്നു പേരിട്ടിരിക്കുന്ന ആകാശ നിരീക്ഷണം കേരളത്തിലെ പ്രമുഖ ആസ്ട്രോ വിദഗ്ധൻ വൈശാഖൻ തന്പിക്കൊപ്പമാണ് നടത്തപ്പെടുന്നത്.
ശനിയുടെ പ്രകാശവലയം മുതൽ വ്യാഴത്തിന്‍റെ വർണബാന്‍റുകൾ വരെയുള്ള നിരവധിയായ വിസ്മയകാഴ്ചകൾ ഹൈപൗവർ ടെലിസ്കോപ്പിൽകൂടി നിരീക്ഷിക്കാം.

വെകുന്നേരം 6.30 ന് മെൽബണിലെ മൗണ്ട് മാർത്ത ഒബ്സർവേറ്ററിയിൽ നടത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഓണ്‍ലൈനിൽ ബുക്ക് ചെയ്യാവുന്നതാണ്. രജിസ്ട്രേഷനും വിവരങ്ങൾക്കും www.essense.org.au എന്ന പേജ് സന്ദർശിക്കുക