മെൽബണ്‍ നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിനു പുതിയ നേതൃത്വം
Tuesday, May 8, 2018 1:08 AM IST
മെൽബണ്‍: നോർത്ത്സൈഡ് മെൽബണ്‍ മലയാളി ക്ലബിന്‍റെ (എൻഎംസിസി) 2018-19 പ്രവർത്തന വർഷത്തേയ്ക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഡെന്നി തോമസ് (പ്രസിഡന്‍റ്), സഞ്ജു ജോണ്‍ (വൈസ് പ്രസിഡന്‍റ്), റോഷൻ സജു (സെക്രട്ടറി), ഷാജി മാത്യു (ജോയിന്‍റ് സെക്രട്ടറി), സജി ജോസഫ് (ട്രഷറർ), ലിജ ജോഷി, മായ ജോണ്‍സണ്‍, മെൽവിൻ ജോസഫ്, ബിൻസി സാലു (ഇവന്‍റ് കോർഡിനേറ്റേഴ്സ്), ക്ലീറ്റസ് ചാക്കൊ, ജിജി റോയ് (സ്പോട്സ് കോഓർഡിനേറ്റേഴ്സ്), ജോപോൾ (പിക്നിക് കോഓർഡിനേറ്റർ), പ്രിനു ജോണ്‍ (പ്രോജക്ട് ഓഫീസർ), തോമസ് പണിക്കർ (ഓഡിറ്റർ), ജയ്സ്റ്റൊ ജോസഫ്, ജോബി മാത്യു (ഫുഡ് കമ്മിറ്റി), പോൾ സെബാസ്റ്റ്യൻ, ആന്‍റണി ബിജു, ഗിരീഷ് നായർ (മീഡിയ ആൻഡ് അഡ്വർടൈസ്മെന്‍റ്), ഡിവീന ഷാജി, എമിലിൻ ജോബി (ജാലകം എഡിറ്റേഴ്സ്), അലൻ ജോസഫ്, കാതറിൻ ക്ലീറ്റസ് എന്നിവരെ യുവജന പ്രതിനിധികളായും തെരഞ്ഞെടുത്തു.

എൻഎംസിസി പത്തുവർഷം പൂർത്തിയാക്കുന്ന ഈ പ്രവർത്തനവർഷത്തിൽ പുതുമയാർന്ന വിവിധ പരിപാടികൾക്കാണ് ക്ലബ് തുടക്കം കുറിക്കുന്നത്. ക്ലബിലെ മുതിർന്ന കുട്ടികൾക്കുവേണ്ടി യൂത്ത് ഫോറം ഈ വർഷം പ്രവർത്തനം ആരംഭിക്കും. മേയ് 12 (ശനി) സംഘടിപ്പിക്കുന്ന മാതൃദിനാഘോഷത്തിനുശേഷം ഫാമിലി ഡിന്നർ നൈറ്റ്, സ്പോട്സ് ഡേ, ഫാമിലി ക്യാന്പ്, കിഡ്സ് വർക്ഷോപ്പ്, ഫാദേഴ്സ് ഡേ(ഡാഡിസം) തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾക്കാണ് ആഘോഷങ്ങളുടെ ഭാഗമായി രൂപം നല്കിയിരിക്കുന്നത്.

തിരുവോണ ദിവസമായ ഓഗസ്റ്റ് 25 ന് ഓണാഘോഷവും പത്താം വാർഷികത്തോടനുബന്ധിച്ച് 2019 ഏപ്രിലിൽ നടത്തുന്ന മെഗാ ഇവന്‍റും വിജയിപ്പിക്കുവാൻ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു.