മെൽബണിൽ മലയാളി ഹൃദയാഘാതംമൂലം നിര്യാതനായി
മെൽബണ്‍: പാലക്കാട് ഒറ്റപ്പാലം സ്വദേശി മെൽബണിൽ നിര്യാതനായി. മെൽബണ്‍ ശ്രീനാരായണ മിഷന്‍റെ മുൻ പ്രസിഡന്‍റും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യവുമായിരുന്ന സുമേഷ് പള്ളത്ത് (39) ആണ് ഹൃദയാഘാതത്തെതുടർന്നു നിര്യാതനായത്.

ചൊവ്വാഴ്ച കാരംഡൗണിലുള്ള ഓഫീസിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെതുടർന്നു മോണാഷ് മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് നാട്ടിൽ നടക്കും.

സിവിൽ എൻജിനിയറിംഗ് ബിരുദധാരിയായ സുമേഷ് ഡാൻഡിനോംഗ് സൗത്തിൽ ത്രീഡി സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ടെക്നോ സ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്േ‍റയും എലൈറ്റ് ഹോംസ് ലിമിറ്റഡിന്േ‍റയും ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.ഫ്രാങ്ക്സ്റ്റണ്‍ ആശുപത്രിയിലെ നഴ്സായ ധന്യ ആണ് ഭാര്യ. മക്കൾ: സിയോണ, ദിയ.

പൊതുദർശനം ഞായറാഴ്ച ഉച്ചകഴിഞ്ഞു 2 മുതൽ 4 വരെ Bunurong Memorial Park 790 Frankston Dandenong Road, Dandenong South ൽ നടക്കും.