നോക്ക് മരിയൻ തീർഥാടനം 19 ന്
Saturday, May 12, 2018 8:33 PM IST
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ സഭയുടെ നോക്ക് മരിയൻ തീർഥാടനം മേയ് 19 നു (ശനി) രാവിലെ 10.15ന് നോക്ക് മരിയൻ തീർഥാടന കേന്ദ്രത്തിൽ നടക്കും. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്തിന്‍റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്നു ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.

സീറോ മലബാർ സഭ നാഷണൽ കോ ഓർഡിനേറ്റർ മോണ്‍. ഫാ. ആന്‍റണി പെരുമായന്‍റെയും സഭായോഗത്തിന്‍റെയും നേതൃത്വത്തിൽ നോക്ക് മരിയൻ തീർഥാടനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

തീർഥാടനത്തിൽ പങ്കെടുക്കുവാൻ അയർലണ്ടിലെ മുഴുവൻ വിശ്വാസികളേയും അയർലൻഡ് സീറോ മലബാർ സഭ നാഷണൽ കോഓർഡിനേറ്റർ മോണ്‍. ഫാ. ആന്‍റണി പെരുമായൻ സ്വാഗതം ചെയ്തു.