ഗു​രു​നി​ത്യ ചൈ​ത​ന്യ​യ​തി​യു​ടെ 19-ാമ​ത് സ്മൃ​തി​ദി​നാ​ച​ര​ണം
Monday, May 14, 2018 10:05 PM IST
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ വി​ചാ​ര​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ട്ടേ​ൽ​ന​ഗ​ർ ഓം ​സാ​യി ഗ്യാ​രേ​ജി​ൽ ഗു​രു​നി​ത്യ ചൈ​ത​ന്യ​യ​തി​യു​ടെ 19ാമ​ത് സ്മൃ​തി​ദി​നം ആ​ച​രി​ച്ചു. ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. പ്രേ​മ​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഗു​രു​നി​ത്യ ചൈ​ത​ന്യ​യ​തി ജീ​വി​ത​ത്തി​ലു​ട​നീ​ളം വാ​ക്കും പ്ര​വൃ​ത്തി​യും ഒ​ന്നാ​യി ക​ണ്ട് വേ​റി​ട്ട വ​ഴി​ക​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച ക​ർ​മ​മാ​ർ​ഗ​ത്തി​ന്‍റെ​യും മാ​ന​വി​ക​ത​യു​ടെ​യും ഒ​റ്റ​ലോ​ക​ത്തെ സ​മൂ​ഹ​ത്തെ​യും ലോ​ക​ത്തെ​യും ബോ​ധ്യ​പ്പെ​ടു​ത്തി​യ ഋ​ഷി​വ​ര്യ​നാ​യി​രു​ന്നു അ​ദേ​ഹം.

ച​ട​ങ്ങി​ൽ എ​ഡി 2001ൽ ​എ​ഴു​തി​യ ആ​വ​ശ്യം അ​നു​വ​ർ​ത്തി​ക്കേ​ണ്ട വി​ദ്യാ​ഭ്യാ​സം, 2008ൽ ​എ​ഴു​തി​യ സ്നേ​ഹ സം​വാ​ദം എ​ന്നീ പു​സ്ത​ക​ങ്ങ​ളു​ടെ ച​ർ​ച്ച ന​ട​ത്തി. അ​നു​വ​ർ​മ്മ, ഗീ​തു മോ​ഹ​ൻ​ദാ​സ്, ല​ക്ഷ്മി ശേ​ഖ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്