ശാ​ലോം മീ​റ്റ് 2018 ഫാ. ​ഡോ. തോ​മ​സ് താ​ണ്ട​പ്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും
Tuesday, May 15, 2018 11:16 PM IST
വി​യ​ന്ന: ശാ​ലോം മീ​ഡി​യ ഓ​സ്ട്രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ണ്‍ 6 മു​ത​ൽ 9 വ​രെ വി​യ​ന്ന​യി​ൽ ന​ട​ക്കു​ന്ന ’ശാ​ലോം മീ​റ്റ് 2018’ വി​യ​ന്ന മ​ല​യാ​ളി കാ​ത്ത​ലി​ക് ക​മ്മ്യു​ണി​റ്റി ചാ​പ്ല​യി​ൻ ഫാ. ​ഡോ. തോ​മ​സ് താ​ണ്ട​പ്പി​ള്ളി സി​എ​സ്ടി നി​ർ​വ​ഹി​ക്കും. ഇ​രു​പ​ത്തി​ര​ണ്ടാ​മ​ത് ജി​ല്ല​യി​ലെ സ്റ്റ​ഡ് ലൗ ​ദേ​വാ​ല​യ​ത്തി​ൽ ജൂ​ണ്‍ 8 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ആ​രം​ഭി​ക്കു​ന്ന ശു​ശ്രു​ഷ​ക​ളു​ടെ സ​മാ​രം​ഭ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന​ക​ർ​മ്മം.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലും ശാ​ലോം ശു​ശ്രു​ഷ​ക​ളി​ലും പ്ര​ശ​സ്ത​മാ​യി വ​ച​ന​ശു​ശ്രു​ഷ​ക​ൾ ന​യി​ക്കു​ന്ന ഫാ. ​ജി​ൽ​ട്ടോ ജോ​ർ​ജ്ജ് സി​എം​ഐ, ശാ​ലോം സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഷെ​വ​ലി​യാ​ർ ബെ​ന്നി പു​ന്ന​ത്ത​റ എ​ന്നി​വ​രാ​ണ് മീ​റ്റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ജൂ​ണ്‍ 6 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 8 വ​രെ ഇ​രു​പ​ത്തി​ര​ണ്ടി​ലെ എ​സ്ലിം​ഗ് ദേ​വാ​ല​യ​ത്തി​ലും തു​ട​ർ​ന്ന് ജൂ​ണ്‍ 8, 9 (വെ​ള്ളി, ശ​നി) ദി​വ​സ​ങ്ങ​ളി​ൽ സ്റ്റ​ഡ് ലൗ ​ദേ​വാ​ല​യ​ത്തി​ലു​മാ​ണ് ശാ​ലോം മീ​റ്റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു 3 മു​ത​ൽ 8.30 വ​രെ​യും ശ​നി​യാ​ഴ്ച, രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ​യു​മാ​ണ് സ​മ​യം. എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ശാ​ലോം മീ​റ്റി​ലേ​ക്ക് ഭാ​ര​വാ​ഹി​ക​ൾ സ്വാ​ഗ​തം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​ബി ആ​ന്‍റ​ണി