ഇ​നി നൂ​റു​നാ​ൾ; നാ​ൽ​പ​തു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം മാ​ർ​പാ​പ്പ അ​യ​ർ​ല​ൻ​ഡി​ലേ​ക്ക്
Wednesday, May 16, 2018 5:44 PM IST
ഡ​ബ്ലി​ൻ: മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ അ​യ​ർ​ല​ൻ​ഡി​ലെ ജ​ന​ത ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 21 മു​ത​ൽ 26 വ​രെ ഡ​ബ്ലി​നി​ൽ ന​ട​ക്കു​ന്ന ഒ​ൻ​പ​താം ലോ​ക കു​ടും​ബ സ​മ്മേ​ള​ന​ത്തി​ൽ മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കും. 10 ല​ക്ഷം വി​ശ്വാ​സി​ക​ൾ പാ​പ്പ പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. മ​ല​യാ​ളി​ക​ൾ ഉ​ൽ​പ്പെ​ടെ​യു​ള്ള സ​മി​തി​ക​ൾ സ്വീ​ക​ര​ണ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. 40 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ഒ​രു മാ​ർ​പ്പാ​പ്പ അ​യ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ദി ​ഗോ​സ്പ​ൽ ഓ​ഫ് ഫാ​മി​ലി, ജോ​യ് ഫോ​ർ ദി ​വേ​ൾ​ഡ് എ​ന്ന​താ​ണ് സ​മ്മേ​ള​ന​ത്തി​ന്‍റെ വി​ഷ​യം . ഓ​ഗ​സ്റ്റ് 21നു ​സ​മ്മേ​ള​ന​ത്തി​ന് തി​രി​തെ​ളി​യും. തു​ട​ർ​ന്നു​ള്ള മൂ​ന്നു ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ ച​ർ​ച്ച​ക​ളും , വ​ർ​ക് ഷോ​പ്പു​ക​ളും, കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മു​ള്ള വി​വി​ധ എ​ക്സി​ബി​ഷ​നു​ക​ളും ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ക്കും.

25 നു ​എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കും . 26 നു ​ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ഘോ​ഷ​ത്തി​ൽ 10 ല​ക്ഷം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ആ​ളു​ക​ളാ​ണ് ഡ​ബ്ലി​നി​ലെ ക്രോ​ക്ക് പാ​ർ​ക്ക് സ്റ്റേ​ഡി​യ​ത്തി​ൽ ഒ​ത്തു​കൂ​ടും.

1979ൽ ​തീ​ർ​ഥാ​ട​ക​നാ​യ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ അ​യ​ർ​ല​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ഡ​ബ്ലി​ൻ ഫീ​നി​ക്സ് പാ​ർ​ക്കി​ൽ 10 ല​ക്ഷം പേ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ സം​ബ​ന്ധി​ച്ചി​രു​ന്നു. അ​താ​യ​ത് അ​ന്ന​ത്തെ ഐ​റീ​ഷ് ജ​ന​സം​ഖ്യ​യു​ടെ നാ​ലി​ലൊ​ന്ന് പേ​ർ. 2015ൽ ​ഫി​ല​ഡ​ൽ​ഫി​യാ​യി​ലാ​യി​രു​ന്നു എ​ട്ടാ​മ​ത് ലോ​ക കു​ടും​ബ സ​മ്മേ​ള​നം. ഈ ​സ​മ്മേ​ള​ന​ത്തി​ൽ എ​ട്ടു​ല​ക്ഷം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു .

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വോ​ള​ണ്ടി​യ​ർ​മാ​രാ​യി അ​ഞ്ഞൂ​റോ​ളം മ​ല​യാ​ളി​ക​ളെ​യും തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്. ഓ​ഗ​സ്റ്റ് 25നു ​എ​ത്തു​ന്ന മാ​ർ​പ്പാ​പ്പ
അ​യ​ർ​ല​ൻ​ഡി​ൽ പ​രി. മാ​താ​വ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട ആ​ഗോ​ള മ​രി​യ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ നോ​ക്ക് ബ​സി​ലി​ക്ക​യും സ​ന്ദ​ർ​ശി​ച്ചേ​ക്കും. അ​യ​ർ​ല​ൻ​ഡി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ങ്ക ലി​പി​ക​ളാ​ൽ ആ​ലേ​ഖ​നം ചെ​യ്യ​പ്പെ​ടു​ന്ന ഒ​രു സ​മ്മേ​ള​ന​മാ​യി​രി​ക്കും ഇ​തെ​ന്ന് പ​രി​ശു​ദ്ധ സിം​ഹാ​സ​ന​ത്തി​ന്‍റെ അ​യ​ർ​ല​ൻ​ഡ് അം​ബാ​സി​ഡ​ർ എ​മ്മ മാ​ഡി​ഗ​ൻ പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: രാ​ജു കു​ന്ന​ക്കാ​ട്ട്