അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര സം​ഗ​മം മേ​യ് 26ന്; ​ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ൽ മു​ഖ്യാ​തി​ഥി
Wednesday, May 16, 2018 11:25 PM IST
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി താ​മ​സി​ക്കു​ന്ന അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മീ​പ സ്ഥ​ല​ങ്ങ​ളി​ലു​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ര​ണ്ടാ​മ​ത് സം​ഗ​മ​ത്തി​ൽ പ്ര​ശ​സ്ത പി​ന്ന​ണി ഗാ​യ​ക​ൻ ജി.​വേ​ണു​ഗോ​പാ​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. മേ​യ് 26ന് ​ന​ട​ക്കു​ന്ന സം​ഗ​മം​പ്രൗ​ഡോ​ജ്ജ്വ​ല​മാ​ക്കു​വാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു.

ആ​ദ്യ സം​ഗ​മം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ജോ​സ് കെ. ​മാ​ണി എം​പി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വേ​റി​ട്ട ആ​ലാ​പ​ന ശൈ​ലി കൊ​ണ്ട് ആ​രാ​ധ​ക​രു​ടെ മ​ന​സി​ൽ ചി​ര​പ്ര​തി​ഷ്ഠ നേ​ടി​യ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​നാ​യ ജി. ​വേ​ണു​ഗോ​പാ​ലി​നെ മു​ഖ്യാ​തി​ഥി​യാ​യി ല​ഭി​ച്ച​തി​നാ​ൽ കൂ​ടു​ത​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ ര​ണ്ടാ​മ​ത് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സ​ന്തോ​ഷ​പൂ​ർ​വം മു​ന്നോ​ട്ട് വ​ന്നി​രി​ക്കു​ക​യാ​ണ്.

വൂ​ൾ​വ​ർ​ഹാം​പ്ട​ണി​ലെ യു​കെ​കെ​സി​എ ഹാ​ളി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ സം​ഗ​മ​വും വൈ​വി​ദ്ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ വി​പു​ല​മാ​യി ന​ട​ത്തു​വാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സം​ഘാ​ട​ക​ർ ന​ട​ത്തി​വ​രു​ന്ന​ത്. അ​യ​ർ​ക്കു​ന്നം മ​റ്റ​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​സ​ര​സ്ഥ​ല​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ഈ ​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ആ​ത്മ​ബ​ന്ധം ഉ​ള്ള​വ​ർ​ക്കും വി​വാ​ഹ​ബ​ന്ധ​വു​മാ​യി ചേ​ർ​ന്നി​ട്ടു​ള്ള​വ​ർ​ക്കും കു​ടും​ബ​സ​മേ​തം സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും യു​കെ​യി​ൽ താ​മ​സി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ളും ര​ണ്ടാ​മ​ത് സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മേ​യ് 26 ശ​നി​യാ​ഴ്ച രാ​വി​ലെ 10 ന് ​ആ​രം​ഭി​ക്കു​ന്ന സാം​സ്കാ​രി​ക​സ​മ്മേ​ള​ന​ത്തി​നു ശേ​ഷം കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത​മാ​യ ക​ലാ​കാ​യി​ക​വി​നോ​ദ പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:

ജോ​സ​ഫ് വ​ർ​ക്കി (പ്ര​സി​ഡ​ന്‍റ്) 07897448282
ജോ​ണി​ക്കു​ട്ടി സ​ഖ​റി​യാ​സ് (സെ​ക്ര​ട്ട​റി) 07480363655
ടോ​മി ജോ​സ​ഫ് (ട്ര​ഷ​റ​ർ) 07737933896

പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റേ​ഴ്സ്
സി.​എ ജോ​സ​ഫ് 07846747602
പു​ഷ്പ ജോ​ണ്‍​സ​ണ്‍ 07969797898

സം​ഗ​മ​വേ​ദി​യു​ടെ വി​ലാ​സം:

Woodcross Lane, Bilston, Wolverhampton, WV14 9BW

റി​പ്പോ​ർ​ട്ട്: ജോ​യ​ൽ ചെ​റു​പ്ലാ​ക്കി​ൽ