ആ​ൻ ഫ്രാ​ങ്കി​ന്‍റെ ഡ​യ​റി​യു​ടെ ര​ണ്ടു പേ​ജു​ക​ൾ കൂ​ടി വാ​യ​ന​ക്കാ​ർ​ക്ക്
Wednesday, May 16, 2018 11:27 PM IST
ബ​ർ​ലി​ൻ: ലോ​ക​ത്തേ​റ്റ​വും കൂ​ടു​ത​ൽ വാ​യി​ക്ക​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​ൻ ഫ്രാ​ങ്കി​ന്‍റെ ഡ​യ​റി. ആ​ൻ ഫ്രാ​ങ്ക് എ​ഴു​തി​യ യ​ഥാ​ർ​ഥ കു​റി​പ്പു​ക​ളി​ൽ, പ​ര​സ്പ​രം ഒ​ട്ടി​ച്ചേ​ർ​ന്നി​രു​ന്ന ര​ണ്ടു പേ​ജു​ക​ളി​ലെ വി​വ​ര​ങ്ങ​ൾ കൂ​ടി ഗ​വേ​ഷ​ക​ർ ഇ​പ്പോ​ൾ വേ​ർ​തി​രി​ച്ചെ​ടു​ത്തി​രി​ക്കു​ന്നു.

ലൈം​ഗി​ത​ക​യെ​ക്കു​റി​ച്ചും ത​മാ​ശ​ക​ളെ​ക്കു​റി​ച്ചു​മാ​ണ് ഈ ​പേ​ജു​ക​ളി​ലെ പ​രാ​മ​ർ​ശം. ആം​സ്റ്റ​ർ​ഡാ​മി​ലെ ആ​ൻ ഫ്രാ​ങ്ക് ഫൗ​ണ്ടേ​ഷ​ന്‍റെ പ​ക്ക​ലാ​ണു​ള്ള​ത്.

പ​ര​സ്പ​രം ഒ​ട്ടി​പ്പി​ടി​ച്ചി​രി​ക്കു​ന്ന പേ​ജു​ക​ളി​ലെ വാ​ക്കു​ക​ൾ ഡി​ജി​റ്റ​ൽ ഫോ​ട്ടോ ടെ​ക്നോ​ള​ജി വ​ഴി​യാ​ണ് വാ​യി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്. 1942 സെ​പ്റ്റം​ബ​ർ 28ന് ​പ​തി​മൂ​ന്നാം വ​യ​സി​ലാ​ണ് ആ​ൻ ഫ്രാ​ങ്ക് ഇ​തെ​ഴു​തി​യി​രി​ക്കു​ന്ന​ത്.

ഹി​റ്റ്ല​റു​ടെ നാ​സി ഭ​ര​ണ​കാ​ല​ത്താ​ണ് ആ​ൻ ഫ്രാ​ങ്ക് ത​ട​വി​ൽ ക​ഴി​ഞ്ഞ​ത്. 1945ൽ ​പ​തി​ന​ഞ്ചാം വ​യ​സി​ൽ കോ​ണ്‍​സ​ൻ​ട്രേ​ഷ​ൻ ക്യാ​ന്പി​ലാ​യി​രു​ന്നു മ​ര​ണം. ആ​ൻ ഫ്രാ​ങ്കി​ന്‍റെ ഡ​യ​റി​ക്കു​റി​പ്പു​ക​ൾ എ​ഴു​പ​തോ​ളം ഭാ​ഷ​ക​ളി​ലേ​ക്ക് പ​രി​ഭാ​ഷ ചെ​യ്തി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ