മാ​ർ അ​ബ്ര​ഹാം വി​രു​ത്ത​ക്കു​ള​ങ്ങ​ര അ​നു​സ്മ​ര​ണ ദി​വ്യ​ബ​ലി മേ​യ് 27 ന്
Thursday, May 17, 2018 10:06 PM IST
കൊ​ളോ​ണ്‍: ഏ​പ്രി​ൽ 19 ന് ​കാ​ലം​ചെ​യ്ത നാ​ഗ്പ്പൂ​ർ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ എ​ബ്ര​ഹാം വി​രു​ത്ത​ക്കു​ള​ങ്ങ​ര പി​താ​വി​ന്‍റെ ആ​ത്മ​ശാ​ന്തി​യ്ക്കാ​യി അ​നു​സ്മ​ര​ണ​ദി​വ്യ​ബ​ലി കൊ​ളോ​ണ്‍ റോ​ണ്‍​ഡോ​ർ​ഫി​ലെ വി. ​പൂ​ജ​രാ​ജാ​ക്കന്മാരു​ടെ പ​ള്ളി​യി​ൽ (Heilige Drei Koenige Kirche, Hahnenstrasse 21, 50997 Koeln) മെ​യ് 27 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ക്കും.

റോ​ണ്‍​ഡോ​ർ​ഫ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ർ​ജ് വെ​ന്പാ​ടും​ത​റ സി​എം​ഐ, കൊ​ളോ​ണി​ലെ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ചാ​പ്ലെ​യി​ൻ ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ചാ​ലി​ശേ​രി സി​എം​ഐ എ​ന്നി​വ​ർ കാ​ർ​മ്മി​ക​രാ​യി​രി​യ്ക്കും. തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ലേ​യ്ക്ക് ഏ​വ​രേ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​യ്ക്കു​ന്ന​താ​യി പാ​ണാ​ലി​യ്ക്ക​ൽ കു​ടും​ബം അ​റി​യി​ച്ചു.

ഫോ​ണ്‍:02233 280584.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ