ജ​ർ​മ​നി​യി​ൽ നി​ന്നും തീ​ർ​ത്ഥ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്നു
Friday, May 18, 2018 10:21 PM IST
ഗ്ലാ​ഡ്ബെ​ക്ക്: തി​രു​സ​ഭ​യി​ലെ ചെ​റു​പു​ഷ്പ​മാ​യ വി. ​കൊ​ച്ചു​ത്രേ​സ്യാ​യു​ടെ ലി​സ്യു, മാ​താ​വി​ന്‍റെ ലൂ​ർ​ദ്ദ്, വി.​യാ​ക്കോ​ബ് ശ്ലീ​ഹാ​യു​ടെ സാ​ൻ​ഡി​യാ​യോ, ഫാ​ത്തി​മ, അ​മ്മ​ത്രേ​സ്യാ​യു​ടെ ആ​വി​ല തു​ട​ങ്ങി​യ പു​ണ്യ​സ്ഥ​ല​ങ്ങ​ളും, ബാ​ഴ്സി​ലോ​ണ, പാ​രീ​സ് തു​ട​ങ്ങി​യ മ​ഹാ​ന​ഗ​ര​ങ്ങ​ളും ലോ​ക​പ്ര​സി​ദ്ധ​മാ​യ കാ​ഴ്ച​ക​ളും, ഗ​ത​കാ​ല സ്മ​ര​ണ​ക​ളി​ലെ പ്ര​ത്യ​ക്ഷ ക​ലാ​സ്പ​ന്ദ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള ടൂ​ർ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.

പ്ര​ധാ​ന​മാ​യും ജ​ർ​മ​നി​യി​ലെ ഇ​ന്ത്യ​ക്കാ​രാ​യ സ​ന്യാ​സ, സ​ന്യാ​സി​നി​ക​ൾ​ക്കും അ​ടു​ത്ത വ​ർ​ഷം ജ​ർ​മ​നി സ​ന്ദ​ർ​ശി​യ്ക്കു​ന്ന സ​ന്യാ​സി​നി സ​ഭാ​നേ​തൃ​ത്വ​ങ്ങ​ൾ​ക്കും വേ​ണ്ടി​യാ​ണ് ഈ ​ആ​ത്മീ​യ​യാ​ത്ര ന​ട​ത്തു​ന്ന​ത്. 2004ൽ ​ഇ​തു​പോ​ലെ​യൊ​രു തീ​ർ​ത്ഥ​യാ​ത്ര സം​ഘ​ടി​പ്പി​ച്ച​തി​ന്‍റെ പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട് 2016, 2018 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ മേ​യ് മാ​സ​ത്തി​ലും വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യ​തി​ന്‍റെ ചാ​രി​താ​ർ​ത്ഥ്യ​ത്തി​ൽ ഗ്ലാ​ഡ്ബെ​ക്കി​ലെ ജോ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ നേ​തൃ​ത്വം ന​ൽ​കു​ന്ന ടൂ​ർ പ​രി​പാ​ടി ഹെ​ർ​ണെ​യി​ലെ സ​വാ​സ് റൈ​സ​ൻ ആ​ണ് സം​ഘ​ടി​പ്പി​യ്ക്കു​ന്ന​ത്. 35 പേ​രെ​യാ​ണ് ടൂ​റി​ൽ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത്.

ടൂ​ർ സ​മ​യം: 2019 മേ​യ് 14 മു​ത​ൽ 24 വ​രെ. താ​മ​സ​വും പ്ര​ഭാ​ത​ഭ​ക്ഷ​ണ​വും അ​ത്താ​ഴ​വും ഉ​ൾ​പ്പ​ടെ 930 യൂ​റോ​യാ​ണ് യാ​ത്ര​യു​ടെ ചെ​ല​വ്.​സിം​ഗി​ൾ റൂം ​ആ​വ​ശ്യ​മു​ള്ള​വ​ർ 240 യൂ​റോ അ​ധി​ക തു​ക ന​ൽ​കേ​ണ്ടി വ​രും. ര​ജി​സ്ട്രേ​ഷ​ൻ 2019 ജ​നു​വ​രി 31 ന് ​അ​വ​സാ​നി​ക്കും.

Booking: SAVAS REISEN, AM Grossmarkt 29, 44653 HERNE, Tel:02323 40666.Fax:0232345548. 40666.എ​മഃ:0232345548.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ