വാട്ടർഫോർഡ്: ഇന്ത്യൻ ഓർത്തോഡോക്സ് സഭയുടെ അയർലൻഡ് റീജണ്‍ ഫാമിലി കോണ്‍ഫറൻസ് മേയ് 5,6,7 തീയതികളിലായി വാട്ടർഫോർഡ് മൗണ്ട് മെല്ലറി അബ്ബിയിൽ നടത്തപ്പെട്ടു. മേയ് 5 ശനിയാഴ്ച ഉച്ചക്ക് മൂന്നോടു കൂടി ഭദ്രാസന മെത്രാപ്പൊലീത്ത അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമേനിയുടെ അനുഗ്രഹീത കരങ്ങളാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. റവ. ഫാ. റ്റി. ജോർജ് സ്വാഗതം ആശംസിച്ചു. റവ. ഫാ. നൈനാൻ പി. കുര്യാക്കോസ്, റവ. ഫാ. അനീഷ് ജോണ്‍ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സന്ധ്യാ നമസ്കാരത്തിനു ശേഷം റവ. ഫാ. റ്റി. ജോർജിന്റെ നേതൃത്വത്തിൽ സോൾ ബീറ്റ്സ് ഒരുക്കിയ ഗോസ്പൽ മ്യൂസിക് ഏവർക്കും വേറിട്ട അനുഭവമായിരുന്നു. തുടർന്ന് റവ. ഫാ. ഡോ. നൈനാൻ വി. ജോർജ്(യുകെ) സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
മേയ് 6 ന് ഞായറാഴ്ച വി.കുർബാനയുടെ പരിപാവനതയിൽ ആരംഭിച്ച സമ്മേളനം മുതിർന്നവർക്കും കൗമാരക്കാർക്കും കുട്ടികൾക്കുമുള്ള ക്ളാസുകളാൽ അറിവിന്റെ അരുവിയായി മാറി.
റവ. ഫാ. ഡോ. നൈനാൻ വി.ജോർജ്, ഡോ.എലിസബത്ത് ജോയ്, റവ. സിസ്റ്റർ ദീന ഒഎസ്എം, റവ. ഡീക്കൻ കാൽവിൻ കോശി എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി. മേയ് 7 തിങ്കളാഴ്ച്ച പ്രഭാത നമസ്കാരത്തോടുകൂടി കൂടി ആരംഭിച്ച യോഗം റവ. ഫാ. ഡോ. നൈനാൻ വി. ജോർജിന്റെ നേതൃത്വത്തിൽ നടന്ന യോഗയോടു കൂടി അന്നേ ദിവസത്തിലേക്ക് പ്രവേശിച്ചു
ഉച്ചക്ക് പന്ത്രണ്ടു മണിയോടുകൂടി ആരംഭിച്ച സമാപന സമ്മേളനത്തിൽ
വച്ചു ഭദ്രാസന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ മാത്യുവിനെ (ഡബ്ലിൻ) ആദരിച്ചു.
തുടർന്ന് റവ. ഫാ. സഖറിയാ ജോർജ് നന്ദി പ്രകാശനം നടത്തി. അഭി. തിരുമേനി കൊടി ഇറക്കിയതോടുകൂടി ഈ വർഷത്തെ ഫാമിലി കോണ്‍ഫറൻസ് (അയർലൻഡ് റീജണ്‍) പരിസമാപിച്ചു.
അയർലൻഡിൽ നിന്നുള്ള എല്ലാ ഇടവകയിൽ നിന്നും ബെൽഫാസ്റ്റിലെ ഇടവകയിൽ നിന്നുമുള്ള കുടുംബങ്ങൾ ഈ സമ്മേളനത്തിൽ പങ്കെടുത്തു. പ്രസ്തുത സമ്മേളനത്തിന് നേതൃത്വം വഹിക്കുകയുംവിവിധ ക്ലാസുകൾ, യോഗ, സംഗീത പരിശീലനം എന്നിവയാൽ ഈ കോണ്‍ഫറൻസ് ഏറെ വിജയപ്രദമാക്കിതീർക്കുകയും ചെയ്ത ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, റവ. ഫാ. ഡോ. നൈനാൻ വി.ജോർജ്(യുകെ), ഡോ.എലിസബത്ത് ജോയ് (യുകെ), റവ. സിസ്റ്റർ ദീന ഒഎസ്എം, റവ. ഡീക്കൻ കാൽവിൻ കോശി, ഫാ. റ്റി. ജോർജ്, റവ. ഫാ. നൈനാൻ പി .കുര്യാക്കോസ്, റവ. ഫാ. അനീഷ് ജോണ്‍, റവ. ഫാ. സക്കറിയ ജോർജ് എന്നിവരോടെ ഏറെ കടപ്പെട്ടിരിക്കുന്നു.
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്