ബ്രി​ട്ട​ൻ രാ​ജ​കീ​യ വി​വാ​ഹ ആ​ഘോ​ഷ​ത്തി​ൽ; ഹാ​രി​യും മെ​ഗാ​നും ശ​നി​യാ​ഴ്ച വി​വാ​ഹി​ത​രാ​വും
Friday, May 18, 2018 11:01 PM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് രാ​ജ​കു​ടും​ബ​ത്തി​ലെ ഇ​ള​മു​റ​ക്കാ​ര​നാ​യ ഹാ​രി രാ​ജ​കു​മാ​ര​നും ഹോ​ളി​വു​ഡ് താ​ര​റാ​ണി മെ​ഗാ​ൻ മെ​ർ​ക്ക​ലും ത​മ്മി​ലു​ള്ള വി​വാ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ 12ന് ​വി​ൻ​സ​ർ കൊ​ട്ടാ​ര​ത്തി​ലെ സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ൽ ന​ട​ക്ക​പ്പെ​ടും.

എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സാ മേ​യും, ലോ​ക​നേ​താ​ക്ക​ളും ഹോ​ളി​വു​ഡ് താ​ര​ങ്ങ​ളും ഉ​ൾ​പ്പ​ടെ​യു​ള്ള നി​ര​വ​ധി സെ​ലി​ബ്രി​റ്റി​ക​ളും വി​വാ​ഹ ച​ട​ങ്ങി​ന് സാ​ക്ഷ്യം വ​ഹി​ക്കും.

വി​വാ​ഹ​ത്തി​ന് മെ​ഗാ​ന്‍റെ പി​താ​വ് തോ​മ​സ് മെ​ർ​ക്ക​ൽ എ​ത്തി​ല്ലെ​ന്ന് മെ​ഗാ​ൻ മെ​ർ​ക്ക​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​നാ​രോ​ഗ്യം കാ​ര​ണം പി​താ​വ് എ​ത്തി​ല്ലെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. മെ​ഗാ​ന്‍റെ മാ​താ​വ് ഡോ​റി​യ റാ​ഗ്ലാ​ൻ​ഡ് ര​ണ്ടു​ദി​വ​സം മു​ന്പു​ത​ന്നെ ബ്രി​ട്ട​നി​ൽ എ​ത്തി​യി​ട്ടു​ണ്ട്..

കൊ​ട്ടാ​ര​ത്തി​നു​ള്ളി​ലെ സെ​ന്‍റ് ജോ​ർ​ജ് ചാ​പ്പ​ലി​ൽ എ​ണ്ണൂ​റു പേ​ർ​ക്കു മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ഇ​തി​ൽ ഇ​രു​ന്നൂ​റോ​ളം പേ​ർ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പ​ടെ 600 പേ​ർ ക്ഷ​ണി​താ​ക്ക​ളാ​ണ്. പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നും 2,600 പേ​രെ വി​വാ​ഹ​ത്തി​ന് പ്ര​ത്യേ​കം ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

ച​ട​ങ്ങി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി വ്യാ​ഴാ​ഴ്ച ഡ്ര​സ് റി​ഹേ​ഴ്സ​ലും ന​ട​ത്തി​യി​രു​ന്നു. റി​ഹേ​ഴ്സ​ൽ കാ​ണാ​ൻ ഒ​ട്ട​ന​വ​ധി​യാ​ളു​ക​ൾ കൊ​ട്ടാ​ര​ത്തി​ന്‍റെ പ​രി​സ​ര​ത്ത് ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. ിവാ​ഹ​ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ല​ണ്ട​നി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ബി​ബി​സി, ഐ​ടി​വി, സ്കൈ ​ന്യൂ​സ്, ജ​ർ​മ​ൻ ടി​വി ഇ​സ​ഡ് ഡി​എ​ഫ് തു​ട​ങ്ങി​യ ചാ​ന​ലു​ക​ൾ രാ​വി​ലെ 9 മു​ത​ൽ ത​ൽ​സ​മ​യം സം​പ്രേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ