മണവാട്ടിക്കൊരു മൈലാഞ്ചി 26 ന്
Saturday, May 19, 2018 6:16 PM IST
ലണ്ടൻ: യുകെകെസിഎയുടെ പോഷക സംഘടനയായ വിമൻസ് ഫോറം സംഘടിപ്പിക്കുന്ന "മണവാട്ടിക്കൊരു മൈലാഞ്ചി’ പ്രതികാത്മക മൈലാഞ്ചി ഇടീൽ മേയ് 26 നു (ശനി) നടക്കും.

ഈ വർഷം വിവാഹിതരാകാൻ തയറെടുക്കുന്ന എല്ലാ യൂണിറ്റുകളിലെയും ഒന്പതോളം യുവതികൾക്കായിരിക്കും പ്രതീകാത്മക മയിലാഞ്ചി ഇടീൽ നടത്തുക. യുകെകെസിഎ യുടെ 51 യൂണിറ്റുകളിലെയും പ്രതിനിധികൾ ചടങ്ങിന് സാക്ഷികളായിത്തീരും. ക്നാനായ സമുദായത്തിന്‍റെ ആചാര അനുഷ്ടാനങ്ങളും ഭക്ഷണക്രമവും കോർത്തിണക്കിയായിരിക്കും പരിപാടി സംഘടിപ്പിക്കുക എന്ന് സംഘാടകർ അറിയിച്ചു.