ജർമൻ സിറ്റികളിൽ ഡീസൽ നിരോധനം തുടങ്ങി
Saturday, May 19, 2018 9:11 PM IST
ബർലിൻ: ജർമൻ സിറ്റികളിൽ ഡീസലിനും ഡീസൽ വാഹനങ്ങൾക്കും നിരോധനം ഏർപ്പെടുത്തി. ഇതിന്‍റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ തുറമുഖ പട്ടണമായ ഹാംബുർഗിൽ ഡീസൽ വാഹന നിരോധന ബോർഡുകൾ സ്ഥാപിച്ചു തുടങ്ങി. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻ പാർട്ടി എന്നീ കക്ഷികളുടെ കൂട്ടു ഭരണമാണ് ഇവിടെ. താമസിയാതെ രാജ്യത്തു മുഴുവൻ ഡീസൽ നിരോധനം പ്രാബല്യത്തിലാകാനാണ് സാധ്യത.

റിപ്പോർട്ട്: ജോർജ് ജോണ്‍