ഗർഷോം ടിവി യുക്മ സൂപ്പർ ഡാൻസർ ആദ്യ ഒഡീഷൻ ജൂണ്‍ 16 ന്
Saturday, May 19, 2018 9:11 PM IST
ലണ്ടൻ: ഗർഷോം ടിവി യുക്മ സൂപ്പർ ഡാൻസർ റിയാലിറ്റി ഷോയുടെ ആദ്യ ഓഡിഷൻ ജൂണ്‍ 16 നു (ശനി) ലണ്ടനിൽ നടക്കും. പങ്കെടുക്കുന്നവർ മേയ് 23 നു മുന്പായി ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 12 നും 20 നും മധ്യേ പ്രായമുള്ള ഏതൊരു യൂറോപ്പ് മലയാളിക്കും മത്സരത്തിന് അപേക്ഷിക്കാം. ഒഡീഷനിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നവർ മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡാൻസ് സ്റ്റൈലോ അല്ലെങ്കിൽ രണ്ടു ഡാൻസ് സ്റ്റൈലുകൾ ചേരുന്ന ഒരു ഫ്യൂഷനോ അവതരിപ്പിക്കേണ്ടതാണ്. സെമി ക്ലാസിക്കൽ ഡാൻസ്, മറ്റു ഫ്രീ സ്റ്റൈൽ ഡാൻസുകൾ എന്നിവ ഇതിനായി തെരഞ്ഞെടുക്കാം. എന്നാൽ തനി ക്ളാസിക്കൽ നൃത്തരൂപങ്ങൾ ഒഡീഷനായി പരിഗണിക്കുവാൻ പാടുള്ളതല്ല. സ്പെഷൽ ഡാൻസ് കോസ്റ്റ്യൂംസ്, പ്രോപ്പർട്ടീസ്, ചമയങ്ങൾ എന്നിവ ഒഡീഷനായി തെരഞ്ഞെടുക്കേണ്ടതില്ല. വിധി നിർണയം പൂർണമായും നൃത്താവതരണത്തെ ആശ്രയിച്ചായിരിക്കും.

യുകെയിൽ ലെസ്റ്ററിലും അയർലൻഡിൽ ഡബ്ലിനിലും സ്വിറ്റ്സർലൻഡിൽ സൂറിച്ചിലുമായിരിക്കും മറ്റു ഒഡീഷനുകൾ നടക്കുക. തീയതി പിന്നീട് പ്രഖ്യാപിക്കും. നാലു നഗരങ്ങളിൽ നടക്കുന്ന ഒഡീഷനുകളിൽ നിന്ന് 20 പേരായിരിക്കും യുക്മ സൂപ്പർ ഡാൻസറിലേക്കു തെരഞ്ഞെടുക്കപ്പെടുക എന്ന് യുക്മ നാഷണൽ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ് അറിയിച്ചു. യുകെയിലെയും യൂറോപ്പിലെയും പ്രശസ്തരായ കൊറിയോഗ്രാഫർമാരും വിധികർത്താക്കളും മീഡിയ പ്രവർത്തകരുമടങ്ങുന്ന വലിയൊരു ശ്രേണിയായിരിക്കും യുക്മയോടൊപ്പം സൂപ്പർ ഡാൻസറിന്‍റെ പിന്നിൽ പ്രവർത്തിക്കുക എന്ന് യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ അറിയിച്ചു.

വളർന്നുവരുന്ന കലാകാര·ാർക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുവാനും വളർത്തുവാനും വേദി സൃഷ്ടിക്കുന്ന നൃത്തവേദിയുടെ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ എല്ലാ യൂറോപ്പ് മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സൂപ്പർ ഡാൻസർ ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ. ദീപ ജേക്കബ്, കുഞ്ഞുമോൻ ജോബ് എന്നിവർ അറിയിച്ചു.

മത്സരാർഥികൾ https://www.emailmeform.com/builder/form/bG4uLakAE26b18zI6X എന്ന ലിങ്കിൽ ചെയ്ത് ഇതിനോടൊപ്പമുള്ള ഓണ്‍ലൈൻ ഫോം പൂരിപ്പിക്കേണ്ടതാണ്.

വിവരങ്ങൾക്ക്: റോജിമോൻ വർഗീസ് (യുക്മ നാഷണൽ സെക്രട്ടറി) 07883068181, ഡോ:ദീപ ജേക്കബ് 07792763067, കുഞ്ഞുമോൻ ജോബ് 07828976113.