മാധ്യമങ്ങൾക്ക് ഏറ്റവും മൂല്യം സ്വീഡനിൽ
Monday, May 21, 2018 11:22 PM IST
സ്റ്റോക്ക്ഹോം: വാർത്താ മാധ്യമങ്ങൾക്ക് ഏറ്റവും കൂടുതൽ വില കല്പിക്കുന്ന യൂറോപ്യൻ രാജ്യം സ്വീഡനാണെന്ന് പഠന റിപ്പോർട്ട്. യൂറോപ്പിലെ പ്രധാന രാജ്യങ്ങളിൽ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്യൂ റിസർച്ച് സെന്‍റർ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

സ്വീഡൻ, ജർമനി, സ്പെയ്ൻ, നെതർലൻഡ്സ്, ഡെൻമാർക്ക്, യുകെ, ഫ്രാൻസ്, ഇറ്റലി എന്നീ രാജ്യങ്ങളിലെ ജനങ്ങൾ വാർത്താ മാധ്യമങ്ങൾക്കു നൽകുന്ന പ്രാധാന്യമാണ് പഠന വിധേയമായത്. മാധ്യമങ്ങൾ പ്രധാനം തന്നെയെന്ന് സ്വീഡനിൽനിന്നു സർവേയിൽ പങ്കെടുത്തവരിൽ 95 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഇതിൽ വളരെ പ്രധാനം എന്നഭിപ്രായപ്പെട്ടത് 61 ശതമാനം പേരാണ്. എന്നാൽ, ഫ്രാൻസിൽ ഇങ്ങനെ അഭിപ്രായമുള്ളവർ 28 ശതമാനം മാത്രം.

അതേസമയം, മാധ്യമങ്ങളെ വിശ്വസിക്കുന്നു എന്നഭിപ്രായമുള്ളത സ്വീഡൻകാർ 12 ശതമാനം പേർ മാത്രമാണ്. എന്നാൽ, 20 ശതമാനം ജർമൻകാർക്കും 18 ശതമാനം നെതർലൻഡ്സുകാർക്കും മാധ്യമങ്ങളെ വിശ്വാസമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ