ആ​യി​ര​ങ്ങ​ളെ വ​ര​വേ​ൽ​ക്കാ​ൻ എ​യി​ൽ​സ്ഫോ​ർ​ഡി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Friday, May 25, 2018 10:09 PM IST
എ​യി​ൽ​സ്ഫോ​ർ​ഡ്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ എ​യി​ൽ​സ്ഫോ​ർ​ഡ് തീ​ർ​ത്ഥാ​ട​നം മേ​യ് 27 ഞാ​യ​റാ​ഴ്ച ന​ട​ക്കാ​നി​രി​ക്കെ ആ​യി​ര​ങ്ങ​ളെ വ​ര​വേ​ൽ​ക്കാ​ൻ എ​യി​ൽ​സ്ഫോ​ർ​ഡ് ഒ​രു​ങ്ങി. പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വ് വി​ശു​ദ്ധ സൈ​മ​ണ്‍ സ്റ്റോ​ക്ക് പി​താ​വി​നു പ്ര​ത്യ​ക്ഷ​പ്പെ​ട്ട് വെന്തി​ങ്ങ ന​ൽ​കി​യ​ത് എ​യി​ൽ​സ്ഫോ​ർ​ഡി​ൽ വ​ച്ചാ​ണെ​ന്നാ​ണ് വി​ശ്വ​സി​ക്ക​പ്പെ​ടു​ന്ന​ത്.

ഉ​ച്ച​യ്ക്ക് 12ന് ​ആ​രം​ഭി​ക്കു​ന്ന ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തോ​ടെ തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​നേ​കാ​യി​ര​മാ​ളു​ക​ളാ​ണ് എ​യി​ൽ​സ്ഫോ​ർ​ഡി​ൽ വ​ന്നു​ചേ​രു​ന്ന​ത്.

ഉ​ച്ച​യ്ക്ക് 1.40നു ​പ്ര​സു​ദേ​ന്തി വാ​ഴ​ച​യോ​ടു കൂ​ടി തി​രു​നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യു​ടെ പി​താ​വും അ​ധ്യ​ക്ഷ​നു​മാ​യ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ തി​രു​നാ​ൾ കു​ർ​ബാ​ന​യ​ർ​പ്പി​ക്കും. രൂ​പ​ത​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള വൈ​ദി​ക​രും സ​ന്യ​സ്ത​രും വി​ശ്വാ​സി​ക​ളും തി​രു​ക്ക​ർ​മ്മ​ങ്ങ​ളി​ൽ പ​ങ്കു​ചേ​രും.​ഭാ​ര​ത​ത്തി​ൽ​നി​ന്നു​ള്ള​വി​ശു​ദ്ധ​രാ​യ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടേ​യും ചാ​വ​റ​പ്പി​താ​വി​ന്‍റെ​യും എ​വു​പ്രാ​സ്യാ​മ്മ​യു​ടേ​യും വാ​ഴ്ത്ത​പ്പെ​ട്ട സി​സ്റ്റാ​ർ റാ​ണി​മ​രി​യ​യു​ടേ​യും തി​രു​ശേ​ഷി​പ്പു​ക​ൾ വ​ണ​ങ്ങു​വാ​നു​ള്ള പ്ര​ത്യേ​ക അ​വ​സ​ര​വും ഒ​രു​ക്കി​യി​രി​ക്കു​ന്നു. രാ​വി​ലെ 11.30നും ​ഉ​ച്ച​യ്ക്ക് 13.30നും ​ഇ​ട​യി​ൽ ക​ഴു​ന്ന്/ അ​ന്പ്എ​ഴു​ന്ന​ള്ളി​ക്കാ​നും അ​ടി​മ​വ​യ്ക്കു​വാ​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ൾ​ഒ​രു​ക്കി​യി​ട്ടു​ണ്ട്.

തി​രു​നാ​ളി​ന് എ​ത്തി​ച്ചേ​രു​ന്ന വി​ശ്വാ​സ സ​മൂ​ഹ​ത്തെ സ്വീ​ക​രി​ക്കാ​ൻ ആ​തി​ഥേ​യ​രാ​യ സ​ത​ക്ക് രൂ​പ​ത​യി​ലെ സീ​റോ മ​ല​ബാ​ർ ചാ​പ്ല​യ​ൻ​സി​യി​ലെ അം​ഗ​ങ്ങ​ൾ ത​യാ​റാ​യി​ക​ഴി​ഞ്ഞു. അ​നേ​കം കോ​ച്ചു​ക​ൾ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും പാ​ർ​ക്കു ചെ​യ്യു​വാ​നു​ള്ള വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്