അഡ്മിഷൻ ആരംഭിച്ചു
Thursday, June 7, 2018 10:55 PM IST
ബംഗളൂരു: സെന്‍റ് ജോൺസ് മെഡിക്കൽ കോളജിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. രണ്ടു വർഷത്തെ ബിരുദാനന്തര ബിരുദവും (മാസ്റ്റർ‌ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ) ഒരു വർഷത്തെ സർ‌ട്ടിഫിക്കറ്റ് കോഴ്സുമാണ് നടത്തപ്പെടുന്നത്. അപേക്ഷാഫോറവും കാര്യപത്രികയും www.st.johns.in എന്ന വെബ്സൈറ്റിൽ‌ നിന്നു ലഭിക്കും. മറ്റു പാരാമെഡിക്കൽ കോഴ്സുകളായ ലാബ് ടെക്നോളജി, റേഡിയോളജി എന്നിവയുടെയും അഡ്മിഷൻ ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഈമാസം ഏഴിനകം ഓഫീസിൽ ലഭിക്കേണ്ടതാണ്.