മ​താ​ധ്യാ​പ​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ഹ​ത്ത​രം: മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ
Thursday, June 7, 2018 10:56 PM IST
ബംഗളൂരു: മാണ്ഡ്യ​രൂ​പ​ത​യിലെ മ​താധ്യാപ​ക​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ഹ​ത്ത​ര​മാ​ണെന്ന് രൂപതാധ്യക്ഷൻ മാർ ആന്‍റണി കരിയിൽ. രൂ​പ​ത​യു​ടെ മതബോധന അ​വാ​ർ​ഡ്ദാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാർ ആന്‍റണി കരിയിൽ. വി​ശ്വാ​സ പ​രി​ശ​ല​ന​ത്തി​നും കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ രൂ​പീ​ക​ര​ണ​ത്തി​നും മാ​താ​പി​താ​ക്ക​ൾ ന​ല്കു​ന്ന സേ​വ​ന​ങ്ങ​ൾ ഏ​റ്റം പ്ര​ശം​സീ​യ​ന​മാ​ണെ​ന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ​ന്യാ​സ വ്രത​വാ​ഗ്ദാ​ന​ത്തി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ച രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ ​മാ​ത്യു കോ​യി​ക്ക​ര സി​എം​ഐ​യെ ചടങ്ങിൽ മാർ ആന്‍റണി കരിയിൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​താ ചാ​ൻ​സ​ല​ർ ഫാ.​ജോ​മോ​ൻ കോ​ല​ഞ്ചേ​രി ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​സി​റി​യ​ക് മ​ഠ​ത്തി​ൽ സിഎംഐ, ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ഫാ. ​ജോ​ർ​ജ് മൈ​ലാ​ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​താ ബൈ​ബി​ൾ ക്വി​സ്, സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​സ്ഥാ​ന ക​ര​സ്ഥ​മാ​ക്കി​യ​വ​ർ, ലോ​ഗോസ് ക്വി​സ് വി​ജ​യി​ക​ൾ, അധ്യാപ​ക സ​ർ​വീ​സ് അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. മ​താധ്യാപനത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ രൂ​പ​താ ക​മ്മീ​ഷ​ൻ അം​ഗ​വും മ​ത്തി​ക്ക​രെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഫൊ​റോ​നാ ഇടവകയിലെ മ​താധ്യാ​പ​കനുമാ​യ ജോ​സ് വേ​ങ്ങ​ത്ത​ട​ത്തി​നെ മാർ ആന്‍റണി കരിയിൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. രൂ​പ​താ​ മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ പാ​രി​ഷ് ബു​ള്ള​റ്റി​ന് ഏ​ർ​പ്പെ​ടു​ത്തി​യ അ​വാ​ർ​ഡു​ക​ളും സ​ഭ​യി​ൽ വി​ത​ര​ണം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ന് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ സി​സ്റ്റ​ർ സോ​ളി, ജോ​സ് വേ​ങ്ങ​ത്ത​ടം, മാ​ത്യു മാ​ളി​യേ​ക്ക​ൽ, ജെ​യ്സ​ണ്‍ ത​ട​ത്തി​ൽ, ജോ​സ​ഫ്, ജോ​മി ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.