രാ​ജു ന​രി​സേ​ട്ടി കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി ജേ​ർ​ണ​ലി​സം പ്രൊ​ഫ​സ​ർ
Wednesday, June 13, 2018 9:43 PM IST
ന്യു​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വം​ശ​ജ​നാ​യ എ​ഡി​റ്റ​ർ ആ​ൻ​ഡ് ഡി​ജി​റ്റ​ൽ മീ​ഡി​യാ എ​ക്സി​ക്യൂ​ട്ടീ​വ് രാ​ജു ന​രി​സേ​ട്ടി​യെ കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി എ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് ബി​സി​ന​സ് ജേ​ർ​ണ​ലി​സം പ്രൊ​ഫ​സ​റാ​യി നി​യ​മി​ച്ചു. കൊ​ളം​ന്പി​യ യൂ​ണി​വേ​ഴ്സി​റ്റി ജേ​ർ​ണ​ലി​സം സ്കൂ​ൾ ജൂ​ണ്‍ നാ​ലി​നു പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ലാ​ണ് നി​യ​മ​നം ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ജേ​ർ​ണ​ലി​സ്റ്റു​കൂ​ടി​യാ​യ രാ​ജു​വി​ന് ബി​സി​ന​സ് ജേ​ർ​ണ​ലി​സ​ത്തി​ൽ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ന്യൂ​സ് റി​ലീ​സി​ൽ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. ഡി​ജി​റ്റ​ൽ ജേ​ർ​ണ​ലി​സ​ത്തി​ൽ ലോ​കോ​ത്ത​ര നി​ല​വാ​രം പു​ല​ർ​ത്തു​ന്ന കൊ​ളം​ബി​യ ബി​സി​ന​സ് സ്കൂ​ളി​ൽ ല​ഭി​ച്ച നി​യ​മ​നം വെ​ല്ലു​വി​ളി​യാ​യി ഏ​റ്റെ​ടു​ക്കു​ന്നു​വെ​ന്നും അം​ഗീ​കാ​ര​ത്തി​ന​ർ​ഹ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും രാ​ജു പ​റ​ഞ്ഞു.

1966 ൽ ​ഹൈ​ദ​രാ​ബാ​ദി​ലാ​യി​രു​ന്നു രാ​ജു​വി​ന്‍റെ ജ​ന​നം. ഇ​ന്ത്യാ​ന യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ രാ​ജു ന്യൂ​സ് കോ​ർ​പ്പ​റേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്, മാ​നേ​ജി​ങ് എ​ഡി​റ്റ​ർ (വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റ്) വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. 2007 ൽ ​വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക്ക് ഫോ​റം രാ​ജു​വി​നെ യം​ഗ് ഗ്ലോ​ബ​ൽ ലീ​ഡ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ