ഷി​ക്കാ​ഗോ മ​ല​യാ​ളി പി​ക്നി​ക് ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Thursday, June 14, 2018 10:13 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ​ക്കു​മാ​യി ഷി ​ക്ക​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഒ​രു​ക്കു​ന്ന ഷി​ക്കാ​ഗോ മ​ല​യാ​ളി പി​ക്നി​ക്കി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ അ​ബ്ര​ഹാ​മും സെ​ക്ര​ട്ട​റി ജി​മ്മി ക​ണി​യാ​ലി​യും പി​ക്നി​ക് ക​ണ്‍​വീ​ന​ർ സ​ണ്ണി മൂ​ക്കെ​ട്ടും അ​റി​യി​ച്ചു. ജൂ​ണ്‍ 16 ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ മോ​ർ​ട്ട​ൻ ഗ്രോ​വി​ലു​ള്ള ലാ​ർ​ജ് ഗ്രോ​വ് ഷെ​ൽ​ട്ട​ർ (6308 Dempster St, Morton grove, IL -60053) വ​ച്ചു പി​ക്നി​ക് ന​ട​ത്ത​പ്പെ​ടും.

സ​ണ്ണി മൂ​ക്കെ​ട്ട് (ക​ണ്‍​വീ​ന​ർ) , ജോ​ഷി മാ​ത്യു പു​ത്തൂ​രാ​ൻ, ചാ​ക്കോ തോ​മ​സ് മ​റ്റ​ത്തി​പ്പ​റ​ന്പി​ൽ എ​ന്നി​വ​രാ​ണ് പി​ക്നി​ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ. കൊ​ച്ചു കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ൾ​ക്കും ആ​ഹ്ളാ​ദം പ​ക​രു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ന്യൂ ​മ​ഹാ​രാ​ജാ കേ​റ്റ​റിം​ഗ് ആ​ണ് രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​ത് . സ്ഥി​രം പി​ക്നി​കു​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യ പ​ല കേ​ര​ളീ​യ വി​ഭ​വ​ങ്ങ​ളും പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും പി​ക്നി​ക് ക​മ്മി​റ്റി പ​റ​ഞ്ഞു. മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കു​ന്ന​താ​യി​രി​ക്കും.

ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ, ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ, ജി​തേ​ഷ് ചു​ങ്ക​ത്തു, ഷാ​ബു മാ​ത്യു, അ​ച്ച​ൻ​കി​ഞ്ഞ് മാ​ത്യു, ജേ​ക്ക​ബ് മാ​ത്യു പു​റ​യം​പ​ള്ളി, ജോ​ഷി വ​ള്ളി​ക്ക​ളം, ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ, മ​ത്തി​യാ​സ് പു​ല്ലാ​പ്പ​ള്ളി​ൽ , ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ , സ്റ്റാ​ൻ​ലി മാ​ത്യൂ , സി​ബി​ൾ ഫി​ലി​പ്പ്, മ​നു നൈ​നാ​ൻ, സ​ഖ​റി​യാ ചേ​ല​ക്ക​ൽ ടോ​മി അ​ന്പേ​നാ​ട്ട്, ബി​ജി സി ​മാ​ണി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് പി​ക്നി​ക് വി​ജ​യി​പ്പി​ക്കാ​നാ​വ​ശ്യ​മാ​യ അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ളി​ൽ മു​ഴു​കി​യി​രി​ക്കു​ക​യാ​ണ് .

ഗൃ​ഹാ​തു​ര​സ്മ​ര​ണ​ക​ളെ തൊ​ട്ടു​ണ​ർ​ത്തു​വാ​നും, പ​ഴ​യ​തും പു​തി​യ​തു​മാ​യ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​വാ​നും സൗ​ഹൃ​ദ​ങ്ങ​ളെ ഉൗ​ട്ടി​യു​റ​പ്പി​ക്കു​വാ​നും മ​റ്റു മ​ല​യാ​ളി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​നും അ​വ​സ​രം ന​ൽ​കു​ന്ന ഈ ​പി​ക്നി​ക്കി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും കു​ടും​ബ​സ​മേ​തം സ്വാ​ഗ​തം ചെ​യ്യു​ന്നു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് സ​ണ്ണി മൂ​ക്കെ​ട്ട് (847 401 2742 ) , ജോ​ഷി പു​ത്തൂ​രാ​ൻ (630 544 7780) ചാ​ക്കോ തോ​മ​സ് മ​റ്റ​ത്തി​പ്പ​റ​ന്പി​ൽ ( 847 373 8756)

റി​പ്പോ​ർ​ട്ട് ജി​മ്മി ക​ണി​യാ​ലി