ഫാമിലി കോണ്‍ഫറൻസ്; ബിനോയ് ചാക്കോ റാഫിളിൽ പങ്കാളിയായി
Saturday, June 16, 2018 7:20 PM IST
ന്യൂയോർക്ക്: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന്‍റെ ധനശേഖരണാർഥം നടത്തുന്ന റാഫിളിന്‍റെ വിതരണോദ്ഘാടനത്തിൽ ഗായകൻ ബിനോയ് ചാക്കോ പങ്കാളിയാകുമെന്ന് കോണ്‍ഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ അറിയിച്ചു.

ബിനോയ് ചാക്കോയുടെ കോട്ടയത്തുള്ള റിക്കാർഡിംഗ് സ്റ്റുഡിയോയിൽ വച്ച് ജോർജ് തുന്പയിൽ സന്ദർശിക്കുകയും ടിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.

ടിക്കറ്റ് വിതരണം അതിവേഗം മുന്നേറുന്നതായി ഫിനാൻസ് കമ്മിറ്റി ചെയർ എബി കുര്യാക്കോസ് അറിയിച്ചു. കമ്മിറ്റി അംഗങ്ങളുടെ നിരന്തരമായ പ്രവർത്തനം ഒന്നുകൊണ്ടുമാത്രമാണ് ഇതു സാധിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭദ്രാസനത്തിലെ ഇടവകാംഗങ്ങളുടെ പങ്കാളിത്തം കോണ്‍ഫറൻസിന് ശക്തി പകരുന്നുവെന്ന് എടുത്തു പറഞ്ഞു. റാഫിളിന്‍റെ നറുക്കെടുപ്പ് ജൂലൈ 20 ന് കോണ്‍ഫറൻസിൽ നടക്കും. കോണ്‍ഫറൻസിൽ പങ്കെടുക്കുന്ന അംഗങ്ങൾ അവരവരുടെ ടിക്കറ്റുകൾ കൈവശം കൊണ്ടുവരേണ്ടതാണെന്ന് കമ്മിറ്റി അറിച്ചു.

സുവനീറിന്‍റെ പ്രിന്‍റിംഗ് അവസാന ഘട്ടത്തിലാണെന്ന് ചീഫ് എഡിറ്റർ ഡോ. റോബിൻ മാത്യു അറിയിച്ചു. റാഫിളിനുവേണ്ട സഹായങ്ങൾ ചെയ്യുകയും ഗ്രാൻഡ് സ്പോണ്‍സർമാർ ആകുകയും ചെയ്തവർക്കുമുള്ള നന്ദി കമ്മിറ്റി അറിയിച്ചു. റാഫിളിനെപ്പറ്റി അറിയാൻ എബി കുര്യാക്കോസ് : 845 380 2690

ഇടവക സന്ദർശനങ്ങൾ അന്തിമഘട്ടത്തിലാണെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു. ജൂണ്‍ 17 ന് സാറ്റൻഐലന്‍റ് സെന്‍റ് ജോർജ് ഓർത്തഡോക്സ് ഇടവക സന്ദർശിക്കുമെന്ന് കോഓർഡിനേറ്റർ റവ. ഡോ. വർഗീസ് എം. ഡാനിയേൽ അറിയിച്ചു.

റിപ്പോർട്ട്:രാജൻ വാഴപ്പള്ളിൽ