വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിന് നവ നേതൃത്വം
Saturday, June 16, 2018 7:25 PM IST
ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജണിന്‍റെ പതിനൊന്നാമത് ബയനിയൽ കോണ്‍ഫറൻസിൽ നടന്ന എക്സിക്യൂട്ടീവ് കൗണ്‍സിൽ അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ചെയർമാനായി പി.സി. മാത്യു (ഡാളസ്), വൈസ് ചെയർമാൻമാരായി സാബു ജോസഫ് സി.പി.എ. (ഫിലഡൽഫിയ), കോശി ഉമ്മൻ (ന്യൂയോർക്ക്), പ്രസിഡന്‍റായി ജയിംസ് കൂടൽ (ഹൂസ്റ്റണ്‍), വൈസ് പ്രസിഡന്‍റുമാരായി എൽദോ പീറ്റർ (അഡ്മിൻഹൂസ്റ്റണ്‍), കുര്യൻ സക്കറിയ (ഒക് ലഹോമ) , റോയ് മാത്യു (ഹൂസ്റ്റണ്‍), സെക്രട്ടറിയായി സുധീർ നന്പ്യാർ (ന്യൂജേഴ്സി), അസോസിയേറ്റ് സെക്രട്ടറിമാരായി മോഹൻ കുമാർ (വാഷിംഗ്ടണ്‍ ഡിസി.), ട്രഷററായി ഫിലിപ്പ് മാരേട്ട് (ന്യൂജേഴ്സി), ജോയിന്‍റ് ട്രഷററായി തോമസ് ചെല്ലേത് (ഡാളസ്) എന്നിവരേയും മറ്റു ഫോറം പ്രസിഡന്‍റുമാരായി ബിസിനസ് ഫോറം ഫ്രിക്സ്മോൻ മൈക്കിൾ (ഡാളസ്), ഇക്കണോമിക് ആൻഡ് സ്ട്രാറ്റജിക് ഫോറം റവ. ഷാജി കെ. ഡാനിയേൽ, യൂത്ത് ഫോറം മാത്യു മുണ്ടയ്ക്കൽ (ഹൂസ്റ്റണ്‍), ചാരിറ്റി ഡോ. രുഗ്മിണി പദ്മകുമാർ, ലിറ്റററി ഫോറം ത്രേസ്യാമ്മ നാടാവള്ളിൽ (ന്യൂയോർക്ക്), എബ്രഹാം ജോണ്‍ (ഒക് ലഹോമ), പൊളിറ്റിക്കൽ ഫോറം ഷിബു സാമുവേൽ (ഡാളസ്). ബിജി എഡ്വേഡ് (ഡാളസ്) എന്നിവരേയും റീജണിന്‍റെ ഗുഡ് വിൽ അംബാസഡർ ആയി തോമസ് മൊട്ടക്കലിനെയും അഡ്വൈസറി ചെയർമാനായി ചാക്കോ കോയിക്കലേതിനേയും തെരഞ്ഞെടുത്തു.

വൈസ് ചെയർമാൻ വര്ഗീസ് കയ്യാലക്കകത്തിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എൻ.ഇ.സി. ചാക്കോ കോയിക്കലേത് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സെക്രട്ടറി കുരിയൻ സ്കറിയ റിപ്പോർട്ടും ട്രഷറർ ഫിലിപ്പ് മാരേട്ട് കണക്കുകളും അവതരിപ്പിച്ചു. തുടർന്നു നടന്ന ജനറൽ കൗണ്‍സിൽ യോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ വായിച്ചു റാറ്റിഫിക്കേഷൻ നടത്തി. വൈകുന്നേരം സെന്‍റ് ജോർജ് ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനത്തിൽ പുതിയ കമ്മിറ്റിക്കു ഒൗട്ട്ഗോയിംഗ് വൈസ് ചെയർമാൻ വർഗീസ് സത്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഗോബൽ ചെയർമാൻ ഐസക് ജോണ്‍ പട്ടാണിപ്പറന്പിൽ, ഗ്ലോബൽ പ്രസിഡന്‍റ് ഡോ. എ.വി. അനൂപ് എന്നിവർ എഴുതി തയാറാക്കിയ അനോമോദന സന്ദേശങ്ങൾ അയച്ചു. ഓഗസ്റ്റിൽ ന്യൂജേഴ്സിയിൽ നടക്കുന്ന ഗ്ലോബൽ കോണ്‍ഫറൻസിന്‍റ വിജയത്തിന് അമേരിക്ക റീജണിന്‍റെ പിന്തുണ പി.സി. മാത്യുവും ജയിംസ് കൂടലും അറിയിച്ചു.

റിപ്പോർട്ട്: പി.സി. മാത്യു