ആഷ് ലി ജോർജിന് ഷിക്കാഗോ മലയാളി അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചു
Saturday, June 16, 2018 9:25 PM IST
ഷിക്കാഗോ: ഫോമാ 2018-20 നാഷണൽ കമ്മിറ്റി മെംബർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ ട്രഷറർ, ബോർഡ്മെന്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള എബ്രഹാം ജോർജിന് (ആഷ് ലി ജോർജ്) പ്രസിഡന്‍റ് രഞ്ജൻ അബ്രഹാമിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗം പിന്തുണ പ്രഖ്യാപിച്ചു.

47 വർഷത്തെ പാരന്പര്യവും 1825 ലൈഫ് മെംബർഷിപ്പുമുള്ള അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനായായ ഷിക്കാഗോ മലയാളി അസോസിയേഷനിൽ നിന്ന് നാഷണൽ സംഘടനയായ ഫോമായിൽ സംഘടനയിൽ നിന്നുള്ള പ്രധിനിധ്യത്തെ, പ്രസിഡന്‍റ് രഞ്ജൻ എബ്രഹാം അഭിനന്ദിക്കുകയും തുടർന്നും നാഷണൽ സംഘടനകളിൽ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ പ്രാതിനിത്യം അനിവാര്യമാണെന്നും പറഞ്ഞു. നാഷണൽ സംഘടനകളിൽ മത്സരിക്കുന്ന ഏതു ചിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങൾക്കും പിന്തുണ നൽകണമെന്ന വാർഷിക പൊതുയോഗത്തിന്‍റെ തീരുമാനം അംഗീകരിക്കുകയും ചെയ്തു.

സിഎംഎ ഹാളിൽ കൂടിയ യോഗത്തിൽ പ്രസിഡന്‍റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, വൈസ് പ്രസിഡന്‍റ് ജോണ്‍സൻ കണ്ണൂക്കാടൻ, ട്രെഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവരും മറ്റു ബോർഡ് അംഗങ്ങളും ആഷ് ലി ജോർജിന് വിജയാശംസകൾ നേർന്നു.