ഡാളസിലെ ഇന്ത്യൻ കോൺസുലേറ്റ് വീസ ക്യാന്പ് വൻ വിജയം
Monday, June 18, 2018 8:14 PM IST
ഗാർലൻഡ് (ഡാളസ്)∙ ഇന്ത്യൻ കോൺസുലേറ്റ് ഓഫ് ഹൂസ്റ്റൺ ഡാളസിൽ സംഘടിപ്പിച്ച വീസ ക്യാന്പ് വൻ വിജയമായതായി ഡാളസ് കേരള അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഇരുനൂറിൽ പരം അപേക്ഷകരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൃത്യമായ നിർദേശങ്ങൾ നൽകുന്നതിനും കഴിഞ്ഞതായി കോൺസുലേറ്റ് അധികൃതർ പറഞ്ഞു.

ക്യാന്പിൽ പങ്കെടുക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും കേരള അസോസിയേഷൻ ക്രമീകരിച്ചിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളായി അശോക് കുമാർ, സി. ആർ. സെൻ, ദേവേന്ദർ കുമാർ, വിജയകുമാർ, ജി. എസ്. ഗുപ്ത തുടങ്ങിയവർ പങ്കെടുത്തു.

കേരള അസോസിയേഷൻ ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ ഭാരവാഹികളായ റോയ് കൊടുവത്ത്, ദാനിയേൽ കുന്നേൽ, ബോബൻ കൊടുവത്ത്, മാത്യു കോശി, ഐ. വർഗീസ്, പീറ്റർ നെറ്റൊ, എ. പി. ഹരിദാസ്, ഡേവിഡ് എൻ, മാണി, രാജൻ ചിറ്റാർ, ഐപ് സ്കറിയ, ചെറിയാൻ ചൂരനാട്, തോമസ് വർഗീസ്, ജോർജ് ജോസഫ് വിലങ്ങോലിൽ, രാജൻ ഐസക്ക്, ദീപക് നായർ, അനശ്വർ മാമ്പിള്ളി, സുരേഷ് അച്യുതൻ, പ്രദീപ് നാഗനൂലിൽ, പി. പി. സൈമൺ, സൈമൺ ജേക്കബ്, ടോമി നെല്ലുവേലിൽ തുടങ്ങിയവർ ക്യാന്പിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട് :പി.പി. ചെറിയാൻ