ന്യൂജേഴ്‌സിയിൽ വെടിവയ്പ്: ഒരു മരണം, 24 പേർക്ക് പരിക്ക്
Monday, June 18, 2018 8:32 PM IST
ന്യൂജേഴ്‌സി: ഞായറാഴ്ച രാവിലെ ന്യൂജേഴ്സിയിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിക്കുകയും ഇരുപത്തിനാലോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രെന്റോണിൽ ആർട്ട് ഓൾ ഫെസ്റ്റിവലിനിടയിലാണ് വെടിവയ്പുണ്ടായതെന്ന് പോലീസ് പറഞ്ഞു. അക്രമികളിൽ ഒരാൾ കൊല്ലപ്പെട്ടതായും മറ്റൊരാളെ കസ്റ്റഡിയിൽ എടുത്തതായും പോലീസ് അറിയിച്ചു.

ആയിരത്തിലധികം പേർ പങ്കെടുത്ത ഫാദേഴ്‌സ് ഡേയിൽ നടന്ന സംഭവം കഴിഞ്ഞ പന്ത്രണ്ടു വർഷത്തിനിടയിൽ ആദ്യമാണ് . സംഭവസ്ഥലത്തുനിന്നും നിരവധി തോക്കുകളും മാരകായുധങ്ങളും കണ്ടെടുത്തു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. പോലീസ് സംഭവസ്ഥലം വളഞ്ഞിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

റിപ്പോർട്ട് : പി.പി. ചെറിയാൻ