തോമാശ്ലീഹായുടെ ദുക്റാന തിരുനാളും പുന്നത്തുറ സംഗമവും ജൂലൈ ഒന്നിന്
Monday, June 18, 2018 11:39 PM IST
ഷിക്കാഗോ: ഭാരതത്തിന്‍റെ അപ്പസ്തോലനും പുരാതന പ്രസിദ്ധമായ പുന്നത്തുറ പഴയ പള്ളിയുടെ മധ്യസ്ഥനുമായ വിശുദ്ധ തോമാശ്ശീഹായുടെ ദുക്റാന തിരുനാളും പുന്നത്തുറ നിവാസികളുടെ സംഗമവും സംയുക്തമായി ജൂലൈ ഒന്നിന് (ഞായർ) മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ആഘോഷിക്കുന്നു.

രാവിലെ 10 നു നടക്കുന്ന തിരുനാൾ കുർബാനക്ക് വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ, ഫാ. ബിൻസ് ചേത്തലിൽ എന്നിവർ കാർമികത്വം വഹിക്കും. 12 ന് സ്നേഹവിരുന്നും തുടർന്നു സംഗമവും നടക്കും. പരിപാടിയിലേക്ക് ഏവരേയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജിനോ കക്കാട്ടിൽ 847 224 3016, ജസ്റ്റിൻ തെങ്ങനാട്ട് 847 287 5125.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം