ഷിക്കാഗോ: മോർട്ടൻ ഗ്രോവിലെ ലാർജ് ഗ്രോവ് ഷെൽട്ടറിൽ ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പിക്നിക് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
പ്രസിഡന്റ് രഞ്ജൻ എബ്രഹാം ഉദ്ഘാടനം ചെയ്ത പിക്നിക്കിൽ ജാതി മത ഭേദമെന്യേ എല്ലാ മലയാളികളും പങ്കെടുത്തു. കൊച്ചു കുട്ടികൾ മുതൽ എല്ലാ പ്രായക്കാർക്കും പങ്കെടുക്കാവുന്ന വിവിധ തരം മത്സരങ്ങൾ, ന്യൂ മഹാരാജ ഫുഡ്സ്, നൈൽസ് തയാറാക്കിയ രുചികരമായ ഭക്ഷണങ്ങൾ, മത്സര വിജയികൾക്കുള്ള ട്രോഫികൾ തുടങ്ങിയവ പിക്നിക്കിന്റെ പ്രത്യേകത ആയിരുന്നു. ആവേശകരമായ വടംവലി മത്സരത്തിൽ ജിജി പി. സാമിന്റെ നേതൃത്വത്തിലുള്ള ടീം വിജയിച്ചപ്പോൾ, ജോഷി മാത്യു പുത്തൂരാന്റെ നേതൃത്വത്തിലുള്ള ടീം രണ്ടാമതെത്തി.
വിവിധ മത്സരങ്ങളിൽ നീന ഷാജി, ബ്രിജിറ്റ് ജോർജ്, ഷാജി രാജൻ, ബ്രാണ്ടൻ കട്ടപ്പുറം, ലത ബില്ലിച്ചൻ സ്കറിയ, ജോയ്സ് ചെറിയാൻ, ലിൻസി കണിയാലി, ജോർജ് ഒറവങ്കര, ജോണ്സൻ കാരിക്കൽ, ആൻജെലിന മണക്കാട്ട്, ഇസബെല്ലാ മണക്കാട്ട്, ആന്തണി പ്ലാമൂട്ടിൽ, മാത്യു അച്ചേട്ട്, മനോജ് അച്ചേട്ട് , ജോർജ് പ്ലാമൂട്ടിൽ, അമ്മു യോഹന്നാൻ, സെറീന , ഡെന്നി പ്ലാമൂട്ടിൽ, അഞ്ജലി സക്കറിയ, ആൻജെല ടോമി, ജയിക് മാത്യു, സജി മണ്ണഞ്ചേരിൽ, ജിമ്മി കണിയാലി, സണ്ണി സ്കറിയ തുടങ്ങിയവർ വിജയികളായി. പിക്നിക് കമ്മിറ്റി കണ്‍വീനർ സണ്ണി മൂക്കെട്ട് നന്ദി പറഞ്ഞു.
സണ്ണി മൂക്കെട്ട് (കണ്‍വീനർ), ജോഷി മാത്യു പുത്തൂരാൻ, ചാക്കോ തോമസ് മറ്റത്തിൽപറന്പിൽ എന്നിവരടങ്ങിയ കമ്മിറ്റി ആണ് പിക്നിക്കിനു ചുക്കാൻ പിടിച്ചത്.
ഇടക്കാലം കൊണ്ട് വിവിധ പ്രാദേശിക പിക്നിക്കുകൾ ആരംഭിച്ചതോടെ പ്രസക്തി കുറഞ്ഞു എന്ന തോന്നലിൽ നിന്നുപോയ പിക്നിക് കഴിഞ്ഞ വര്‍ഷം മുതൽ രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി എന്നിവരുടെ നേതൃത്വത്തിലുള്ള ഡയറക്ടർ ബോർഡ് ആണ് പുനരാരംഭിച്ചത്.