ന്യൂയോർക്ക് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് മലങ്കര പള്ളിയിൽ തിരുനാൾ
Tuesday, June 19, 2018 9:17 PM IST
ന്യൂയോർക്ക്: ന്യൂയോർക്കിലെ ടാപ്പനിലുള്ള സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ (422 WESTERN HWY, TAPPAN, NEW YORK) വിശുദ്ധ പത്രോസ് പൗലോസ് ശ്ശീഹന്മാരുടെ ഓർമപെരുന്നാൾ ജൂണ്‍ 30, ജൂലൈ 1 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

30നു (ശനി) വൈകുന്നേരം 6.30നു സന്ധ്യാപ്രാർഥനയും തുടർന്നു 7.30ന് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മുഖ്യ പ്രഭാഷണവും നടത്തും.

ജൂലൈ ഒന്നിന് (ഞായർ) രാവിലെ 8.30നു പ്രാർഥന, 9ന് ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും തുടർന്നു 11.30ന് റാസ, 12 ന് സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുവനന്തപുരം ഭദ്രാസനാധിപൻ ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് തിരുനാളിൽ മുഖ്യതിഥിയായി പങ്കെടുക്കും.

വിവരങ്ങൾക്ക്: ഫാ. തോമസ് മാത്യു (വികാരി/പ്രസിഡന്‍റ്) 845 634 2152, സാബു കുര്യൻ (സെക്രട്ടറി) 845 300 5401, ബാബു കുര്യാക്കോസ് (ട്രസ്റ്റി) 201 421 6205 എന്നിവർ ക്ഷണിക്കുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം