ട്രൈസ്സ്റ്റേറ്റ് കേരളാ ഫോറം സംയുക്ത ഓണാഘോഷങ്ങളുടെ കിക്ക് ഓഫ് നിർവഹിച്ചു
Tuesday, June 19, 2018 9:22 PM IST
ഫിലഡൽഫിയ: ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്‍റെ 2018-ലെ സംയുക്ത ഓണാഘോഷങ്ങളുടെ കിക്ക് ഓഫ് ഫിലഡൽഫിയായിലെ പ്രമുഖ യുവ മലയാളി റിയൽ എസ്സ്റ്റേറ്റ് ഡെവലപ്പർ ജോഷ്വ മാത്യു നിർവഹിച്ചു.

ജൂണ്‍ 10ന് പന്പ ഇന്ത്യൻ കമ്യൂണിറ്റി സെന്‍ററിൽ നടന്ന യോഗത്തിൽ ട്രൈസ്സ്റ്റേറ്റ് കേരളാഫോറം ചെയർമാൻ ജോഷി കുര്യാക്കോസ്, ജോഷ്വ മാത്യുവിൽ നിന്ന് ആദ്യ സ്പോണ്‍സർഷിപ്പ് ഏറ്റു വാങ്ങി ഓണാഘോഷ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഫൊക്കാന പ്രസിഡന്‍റ് തന്പി ചാക്കോ, ഫൊക്കാന ജനറൽ സെക്രട്ടറി ഫിലീപ്പോസ് ഫിലിപ്പ,് ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളി, അലക്സ് തോമസ് തുടങ്ങിയവർ സംബന്ധിച്ചു.

വിൻസന്‍റ് ഇമ്മാനുവൽ ഓണാഘോഷ ചെയർമാനയുള്ള വിപുലമായ കമ്മറ്റി പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. വരും മാസങ്ങളിൽ 56 കാർഡ് ഗെയിം, അടുക്കളത്തോട്ട മത്സരം എന്നിവ സംഘടിപ്പിക്കും. പോൾ കറുകപ്പിള്ളി 56 കാർഡ് ഗെയിം സ്പോണ്‍സറായി.

പതിനഞ്ച് സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്സ്റ്റേറ്റ് കേരളാഫോറത്തിന്‍റെ 2018-ലെ ഓണാഘോഷങ്ങളും തിരുവോണ പരിപാടികളും സെപ്റ്റംബർ 2-ന് (ഞായർ) സീറോ മലബാർ ഓഡിറ്റോറിയത്തിലാണ് (608 വെൽഷ് റോഡ് 19115) അരങ്ങേറുക. ഉച്ചകഴിഞ്ഞ് മൂന്നിന് പുരുഷ·ാർക്കും വനിതകൾക്കുമുള്ള വടംവലി മത്സരവും തുടർന്നു സംസ്കാരിക ഘോഷയാത്രയും നടക്കും. തുടർന്നു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ഫിലാഡൽഫിയായിലെ സാമൂഹിക സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും. സമ്മേളനത്തിൽ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. കലാസാംസ്കാരിക പരിപാടികളിലും ഓണസദ്യയിലും പങ്കെടുക്കുവാൻ ഏവരെയും ചെയർമാൻ ജോഷി കുര്യാക്കോസ് സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ജോഷി കുര്യാക്കോസ് (ചെയർമാൻ) 215 460 8411, ടി.ജെ. തോംസണ്‍ (ജനറൽ സെക്രട്ടറി) 215 429 2442, ഫിലീപ്പോസ് ചെറിയാൻ (ട്രഷറർ) 215 605 7310, വിൻസന്‍റ് ഇമ്മാനുവൽ (ഓണാഘോഷ ചെയർമാൻ) 215 880 3341.

റിപ്പോർട്ട്: ജോർജ് ഓലിക്കൽ