ദിവ്യാ സൂര്യദേവാര ജനറൽ മോട്ടേഴ്സ് സിഎഫ്ഒ
Tuesday, June 19, 2018 9:57 PM IST
ഡിട്രോയ്റ്റ് : ജനറൽ മോട്ടേഴ്സ് കമ്പനിയുടെ ചീഫ് ഫിനാഷ്യൽ ഓഫിസറായി ഇന്ത്യൻ അമേരിക്കൻ ദിവ്യാ സൂര്യ ദേവാരയെ നിയമിച്ചതായി ജൂൺ 13 ന് കമ്പനി അറിയിപ്പിൽ പറയുന്നു. ഇതോടെ ജിഎം കമ്പനിയുടെ സിഎഫ്ഒ ആയി നിയമിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ അമേരിക്കൻ വനിത കൂടിയാണു ദിവ്യ.

കാർ ഉൽപാദക കമ്പനിയിലെ ഏക വനിത സിഎഫ്ഒയാണ് ദിവ്യ. സാമ്പത്തിക വിഷയങ്ങളിൽ ദിവ്യയുടെ പരിചയവും നേതൃപാടവവുമാണു പുതിയ തസ്കിയിലേക്ക് ഇവരെ നിയോഗിക്കുവാൻ കാരണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മേരി ബാറാ പറഞ്ഞു.

2017 വരെ ജിഎം കമ്പനി കോർപറേറ്റ് ഫിനാൻസ് വൈസ് പ്രസിഡന്റായിരുന്നു ദിവ്യ. 2005 മുതൽ കാർ ഉൽപാദക കമ്പനിയിൽ വിവിധ തസ്തികളിൽ പ്രവർത്തിച്ചിട്ടുണ്ട്. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയതിനുശേഷം ജിഎം കമ്പനിയിൽ സെൽഫ് ഡ്രൈവിംഗ് യൂണിറ്റിൽ ദിവ്യയുടെ സേവനം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.

40 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ചക്ക സ്റ്റീവൽസിന്റെ (58) തസ്തികയിൽ സെപ്റ്റംബർ ആദ്യവാരം ദിവ്യ ചുമതലയേൽക്കും.

റിപ്പോർട്ട് : പി.പി.ചെറിയാൻ