ഫോമായെ ഇനി ആരു നയിക്കും
Tuesday, June 19, 2018 10:19 PM IST
ന്യൂയോർക്ക്: 201618 കാലയളവിൽ ഫോമയുടെ പ്രവർത്തന ബജറ്റ് ഏഴു ലക്ഷം ഡോളറായിരുന്നു. ഫോമയുടെ ഇപ്പോഴുള്ള വളർച്ച പരിഗണിച്ചാൽ 20182020 കാലയളവിൽ, സംഘടനയുടെ പ്രവർത്തന ബജറ്റ് ഒരു മില്ല്യണ്‍ ഡോളറിൽ കൂടുതൽ ആയിരിക്കണം! ഈ ഘട്ടത്തിൽ ഫോമയെ ആരു നയിക്കണമെന്ന് വിധി എഴുതുവാൻ ഇനി രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഒരു മില്യണ്‍ പ്രവർത്തന ബജറ്റുള്ള ഫോമയെ സുരക്ഷിത കരങ്ങളിൽ ഭരണമേൽപ്പിക്കേണ്ടത് ഫോമയുടെ അഭ്യുദയകാംക്ഷികളുടെ കർത്തവ്യമാണ്. ആ കർത്തവ്യം ഫോമയെ സ്നേഹിക്കുന്ന ഓരോ ഡെലിഗേറ്റും വേണ്ടവിധം വിനിയോഗിക്കണം.

ജോണ്‍ സി. വർഗീസിനെപ്പോലെ ദീർഘവീക്ഷണവും നേതൃപാടവും ഫോമയിൽ മികച്ച പ്രവർത്തന പാരന്പര്യവും ഉള്ള ഒരാൾ പ്രസിഡന്‍റായി വരുന്നതാണ് സംഘടനയുടെ വളർച്ചക്ക് അഭികാമ്യം. അതുപോലെ പ്രസിഡന്‍റിനോടൊപ്പം നിന്നു കൊണ്ട് ഫോമയുടെ ഫണ്ട് കാര്യക്ഷമമായും സുതാര്യമായും വിനിയോഗിക്കുന്നതിന്, ഷിനു ജോസഫിനെപ്പോലെ കർമകുശലതയും അക്കൗണ്ട്സിൽ പ്രാവീണ്യവും ഉള്ള ആൾ വിജയിച്ചുവരണം.

ജനറൽ സെക്രട്ടറി ആയി മത്സരിക്കുന്ന മാത്യു വർഗീസ്(ബിജു) ദീർഘവീക്ഷണവും വിനയവും ശുഷ്കാന്തിയും ഒത്തിണങ്ങിയ വ്യക്തിത്വമാണ്. യുവാക്കളെ ഫോമയിലേക്ക് ആകർഷിക്കുന്നതിനായി, അദ്ദേഹം മുൻകൈ എടുത്ത് നടപ്പിലാക്കിയ ട്വന്‍റി-20 ക്രിക്കറ്റ് ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയിരുന്നു.

വൈസ് പ്രസിന്‍റായി മത്സരിക്കുന്ന അന്നമ്മ മാപ്പിളശേരി ഫോമയുടെ തുടക്കം മുതൽ, സംഘടനയോടൊപ്പം പ്രവർത്തിക്കുന്ന വനിതയാണ്. ചാരിറ്റിയിലും കമ്യൂണിറ്റി സർവീസിലും അന്നമ്മ നടത്തുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണ്.

ജോയിന്‍റ് സെക്രട്ടറി ആയി മത്സരിക്കുന്ന സാജു ജോസഫ്, പ്രവർത്തനങ്ങളിൽ മാന്യതയും സത്യസന്ധതയും പുലർത്തുന്ന ഈ ചെറുപ്പക്കാരൻ മലയാളി കമ്യൂണിറ്റിയിലെ സജീവ സാന്നിധ്യമാണ്.

ജോയിന്‍റ് ട്രഷറർ ജയിൻ മാത്യു കഴിവും സത്യസന്ധതയും സംസാരത്തിലും, പ്രവർത്തിയിലും കുലീനത്വം പുലർത്തുന്ന ചെറുപ്പക്കാരനാണ്. ന്യൂയോർക്ക് 2020 ടീമിലുള്ള ഓരോ സ്ഥാനാർഥിയും മികച്ചതാണ്. ഫോമയെ അറിയുന്നവരാണ്, ഫോമയെ സ്നേഹിക്കുകയും ഫോമയോടൊപ്പം, എല്ലാ കാലത്തും നിന്നവരുമാണ്. ഫോമ ഒരു കണ്‍വൻഷൻ സംഘടനയല്ല. രണ്ടു വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ പരിസമാപ്തി കുറിച്ചുകൊണ്ട്, സംഘടനയുടെ ശക്തിയും ജനപിന്തുണയും വിളിച്ചോതുന്ന തരത്തിലുള്ള ഒരു കണ്‍വൻഷൻ, അതാണ് വേണ്ടത്. ആ കണ്‍കണ്‍വൻഷൻ ലോക തലസ്ഥാനമായ ന്യൂയോർക്കിൽ തന്നെ നടത്തുവാൻ എല്ലാവരുടേയും പിന്തുണയും, സഹകരണവും ഉണ്ടാകമമെന്ന് ഷോളി കുന്പിളുവേലി അഭ്യർഥിച്ചു