നൈനാന്‍ ഫിലിപ്പോസ് ഡാളസില്‍ നിര്യാതനായി
Wednesday, June 20, 2018 12:33 PM IST
ഡാളസ് (ടെക്‌സസ്) : മേല്‍പ്പാടം അത്തിമൂട്ടില്‍ പരേതനായ മാത്തന്‍ ഫിലിപ്പോസിന്റെയും മറിയാമ്മയുടെയും മകന്‍ നൈനാന്‍ ഫിലിപ്പോസ് (81) ജൂണ്‍ 16 -നു ശനിയാഴ്ച ഡാളസില്‍ നിര്യാതനായി. ഭാര്യ: തങ്കമ്മ നൈനാന്‍ കോഴഞ്ചേരി എടത്തില്‍ വടക്കേതില്‍ കുടുംബാംഗമാണ്.

മക്കള്‍: മോന്‍സി, മിനി, റോയ്‌സ് (യുഎസ്എ). മരുമക്കള്‍: ജോണ്‍,വിജയന്‍, ഷീനാ (യുഎസ്എ). കൊച്ചുമക്കള്‍: മോബിന്‍, ജോയല്‍, മെറിന്‍, റോഷന്‍, റോഹന്‍.

ജൂണ്‍ 22 നു വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ ഗാര്‍ലന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പൊതുദര്‍ശനവും ജൂണ്‍ 24 ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിനു ദേവാലയത്തില്‍ ആരംഭിക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്കുശേഷം സണ്ണിവെയ്ല്‍ ന്യൂഹോപ്പ് സെമിത്തേരിയില്‍ സംസ്‌കാരവും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് : റോയിസ് (469 348 5864)

Church Address: St. Gregorio's Orthodox Church, 5130 Locust Grove Road, Garland, Texas -75043
Funeral Home Address : New Hope Funeral Home, 500 us-80, Sunnyvale, Texas – 75182.

റിപ്പോര്‍ട്ട്: അനില്‍ മാത്യു ആശാരിയത്ത്